വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍

വിയന്ന: വിയന്നയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ മെയ് 1ന് തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കും. രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്ന വി. കുര്‍ബാനയോടുകൂടി തിരുന്നാളിന് തുടക്കമാകും.

സൈക്കോഗാസ്സയിലെ ദേവാലയത്തില്‍ നടക്കുന്ന ശുശ്രുഷയില്‍ ലുത്തിനിയയും, പ്രദക്ഷിണവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. തിരുന്നാളിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസുദേന്തി അറിയിച്ചു.