ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനീയറിങ് പഠിക്കാന്‍ പ്രവേശന പരീക്ഷ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ജര്‍മന്‍ സര്‍ക്കാര്‍ സ്ഥാപനമായ ആഹെന്‍ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലേക്കുള്ള എന്‍ജിനീയറിങ്, ബിസിനസ് കോഴ്സുകളിലേയ്ക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മെയ് ആദ്യവാരം തിരുവനന്തപുരത്ത് നടക്കും. അതിനോടൊപ്പം ജര്‍മനിയെക്കുറിച്ചും രാജ്യത്തെ പഠന ജോലി സാധ്യതകളെക്കുറിച്ചും യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പ്രൊഫെസര്‍മാരുടെ സെമിനാറും ഉണ്ടാകും.

60% മാര്‍ക്കോടെ പന്ത്രെണ്ടാം ക്ലാസ് പാസായവര്‍ക്കും, പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷും കണക്കുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രവേശന പരീക്ഷയില്‍ ചോദിക്കുന്നത്. ഐ ഇ എല്‍ ടി എസ് സ്‌കോറോ, ജര്‍മന്‍ ഭാഷ പരിജ്ഞാനമോ ആവശ്യമില്ല. പരീക്ഷയില്‍ പങ്കെടുക്കുന്നതിനും, വിവരങ്ങള്‍ അറിയാനും യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.

പ്രവേശന പരീക്ഷ പാസാകുന്നവര്‍ക്കു ഇംഗ്ലീഷിലോ, ജര്‍മന്‍ ഭാഷയിലോ പഠനം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ആദ്യ വര്‍ഷം കൊടുക്കേണ്ട കോഴ്‌സ് ഫീസിനും, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും യാത്രയ്ക്കും താമസത്തിനുമായി നല്‍കുന്ന ചിലവുകള്‍ ഒഴിച്ചാല്‍ രണ്ടാംവര്‍ഷം മുതല്‍ കോഴ്സ് പൂര്‍ണ്ണമായും സൗജന്യമാണ്. ജര്‍മനിയിലെ പഠനത്തോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്ന മണിക്കൂറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനും അവസരമുണ്ടാകും.

എന്‍ട്രന്‍സ് പരീക്ഷയ്ക്ക് താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 30ന് മുമ്പ് പേരുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ഫോണ്‍: 9249552555, 8547074336