മോദിക്ക് എതിരെ മത്സരിക്കാൻ പ്രിയങ്ക ഇല്ല
വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. നേരത്തെ വാരാണസിയിലെ തെരഞ്ഞെടുപ്പ് പര്യടനത്തില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി സന്നധത അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മണ്ഡലം സന്ദര്‍ശിക്കവേയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ തെരഞ്ഞെടുപ്പ് റാലിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇത് സംബന്ധിച്ച് സസ്പെന്‍സ് ഉണ്ടെന്നാണ് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. പ്രിയങ്കയ്ക്ക് പകരം അജയ് റായാണ് മത്സരിക്കുക. മധുസുദന്‍ തിവാരി ഗോരഖ്പൂരില്‍ നിന്നും മത്സരിക്കും. മുകുള്‍ വാസ്നിക്കാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച്ചയാണ് വാരാണസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.