ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനാണ് പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് .

24 മണിക്കൂറിനകം മറുപടി നല്‍കണം. ബാലെക്കോട്ട് ഭീകരാക്രമണം പരാമര്‍ശിച്ചുള്ള പ്രസംഗത്തില്‍ മുസ്ലിം സമുദായത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്.