വായനാടിൽ സ്ഫോടനം ; രണ്ടുപേർ കൊല്ലപ്പെട്ടു

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് മരണം. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടിയിലാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്.

നായ്ക്കട്ടി സ്വദേശികളായ ആമിന, ബെന്നി എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും അയല്‍വാസികളാണ്. ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ട്. ശശീരത്തില്‍ സ്ഫോടക വസ്തു കെട്ടിവെച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച കാര്യം അറിയുന്നത്. പൊലീസ് സ്ഥലത്തു എത്തിയിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.