ജര്‍മനിയിലെ സൗജന്യ എന്‍ജിനീയറിങ് പഠനം: അപ്ലിക്കേഷന്‍ നല്‍കേണ്ട അവസാന തിയതി മെയ് 5 വരെയാക്കി
അപ്ലിക്കേഷന്റെ ബാഹുല്യം നിമിത്തം ആഹെന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 5 വരെ നീട്ടി. ജര്‍മനിയിലെ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫെസര്‍മാരുടെ സംഘമാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് നേതൃത്വം നല്‍കുന്നത്.
സൗജന്യമായി സംഘടിപ്പിക്കുന്ന പരീക്ഷ തിരുവനന്തപുരം നാലാഞ്ചിറയിലുള്ള മാര്‍ ഇവാനിയോസ് കോളേജിന്റെ ബി-ഹബ് ഓഡിറ്റോറിയത്തില്‍ മെയ് 7ന് (ചൊവ്വ) രാവിലെ 9 മണിയ്ക്ക് ആരംഭിക്കും. പരീക്ഷയ്ക്ക് വരുന്നവര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ഐ.ഡി കാര്‍ഡ് കരുതണം. പരീക്ഷാഹാളില്‍ കാല്‍ക്കുലേറ്റര്‍ അനുവദനിയമല്ല.
60% മാര്‍ക്കോടെ പന്ത്രെണ്ടാം ക്ലാസ് പാസായവര്‍ക്കും, പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷും കണക്കുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രവേശന പരീക്ഷയില്‍ ചോദിക്കുന്നത്. ഐ ഇ എല്‍ ടി എസ് സ്‌കോറോ, ജര്‍മന്‍ ഭാഷ പരിജ്ഞാനമോ ആവശ്യമില്ല. പരീക്ഷയില്‍ പങ്കെടുക്കുന്നതിനും, വിവരങ്ങള്‍ അറിയാനും യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല.
പ്രവേശന പരീക്ഷ പാസാകുന്നവര്‍ക്കു ഇംഗ്ലീഷിലോ, ജര്‍മന്‍ ഭാഷയിലോ അല്ലെങ്കില്‍ ആദ്യ രണ്ടു വര്ഷം ഇംഗ്ലീഷിലും പിന്നീട് ജര്‍മനിലും പഠനം തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്. ആദ്യ വര്‍ഷം (ഫൌണ്ടേഷന്‍ ഈയര്‍) കൊടുക്കേണ്ട കോഴ്സ് ഫീസിനും, ഹെല്‍ത്ത് ഇന്‍ഷുറന്‍സിനും യാത്രയ്ക്കും താമസത്തിനുമായി നല്‍കുന്ന ചിലവുകള്‍ ഒഴിച്ചാല്‍ രണ്ടാംവര്‍ഷം മുതല്‍ കോഴ്‌സ് പൂര്‍ണ്ണമായും സൗജന്യമാണ്. ജര്‍മനിയിലെ പഠനത്തോടൊപ്പം നിര്‍ദ്ദേശിച്ചിരിക്കുന്ന മണിക്കൂറില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യാനും അവസരമുണ്ടാകും.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് താല്‍പര്യമുള്ളവര്‍ മെയ് 5ന് മുമ്പ് പൂരിപ്പിച്ച അപേക്ഷാഫോറം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ഫോണ്‍: 8547074336