സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു ; ഇന്ത്യയിൽ ഒന്നാമത് തിരുവനന്തപുരം മേഖല
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപനത്തിൽ രാജ്യത്തു ഒന്നാമനായി തിരുവനന്തപുരം . മേഖലാ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം വിജയശതമാനത്തിൽ മുന്നിൽ എത്തിയത് . 98.2 ശതമാനം വിജയമാണ് തിരുവനന്തപുരം മേഖല നേടിയത്. 92.93 ശതമാനം വിജയം നേടിയ ചെന്നൈ ആണ് രണ്ടാമത്. കേന്ദ്രീയവിദ്യാലയ സ്‌ക്കൂളുകൾ 98.54 ശതമാനം വിജയം സ്വന്തമാക്കി.
13 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. മേയ് മൂന്നാം വാരത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് നേരത്തെ അറിയിപ്പുണ്ടായിരുന്നതെങ്കിലും ഇതു നേരത്തെയാക്കാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ നാലിന് അവസാനിച്ച പരീക്ഷയുടെ ഫലം റെക്കോർഡ് വേഗത്തിൽ 28 ദിവസത്തിനുള്ളിലാണ് സിബിഎസ്ഇ പ്രഖ്യാപിച്ചത്. 83.4 ശതമാനമാണ് ആകെ വിജയം. 499 മാർക്ക് നേടി ഹൻസിക ശുക്ലയും കരിഷ്മ അറോറയും ഒന്നാമതെത്തി.