ഒഡീഷയിൽ ആഞ്ഞടിച്ച് ഫോനി; ആറ് മരണം
ഒഡീഷയില്‍ ആഞ്ഞടിക്കുന്ന ഫോനി ചുഴലികാറ്റില്‍ ആറു പേര്‍ കൊല്ലപെട്ടു. ഒഡീഷയിലാകെ വ്യാപക നാശനഷ്ടമുണ്ടായി. പുരിയിലെ നിരവധി ഗ്രമാങ്ങള്‍ വെള്ളത്തിനടിയിലായി. 50 കമ്പനി ദുരന്തനിവാരണ സേന സംഭവ സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റിന്റെ വേഗത കുറയുമെന്നാണ് വിവരം. മണിക്കൂറില്‍ 245 കിലിമീറ്റര്‍ വരെ ചുഴലികാറ്റിന്റെ വേഗത ഉയര്‍ന്നിരുന്നെങ്കിലും വേഗത കുറഞ്ഞിട്ടുണ്ട്.
ചുഴലികാറ്റ് ബാധിത പ്രദേശങ്ങളില്‍ കനത്ത മഴയും തീരദേശങ്ങളില്‍ കടല്‍ ക്ഷോഭവും ഉണ്ടായി. പുരിയില്‍ വെള്ളപൊക്കവും മണ്ണിടിച്ചിലുമുണ്ടായി. ഒഡീഷ എയിംസിലെ ഹോസ്റ്റലിലെ മേല്‍ക്കൂര തകര്‍ന്നു. എന്നാല്‍ പ്രദേശങ്ങളിലാകെ ആളപായം കുറവാണ്. കാറ്റ് ബംഗാളിത്തുമ്പോള്‍ വേഗത 80 മുതല്‍ 115 വരെയാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലികാറ്റ് ബംഗളിലെത്തിയ ശേഷം ബംഗ്ലാദേശിലേക്ക് വീശും . ബംഗാളിലെ എട്ട് ജില്ലകളെ ഫോനി ബാധിച്ചേക്കും.
സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ യോഗം കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്നു. കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. ചുഴലികാറ്റ് വീശിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെ തുടര്‍ന്ന് ആന്ധ്ര പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഗതാഗത സംവിധാനത്തിനു നിയന്ത്രണമേര്‍പെടുത്തിയിട്ടുണ്ട്.