കന്നുകാലി മോഷണം ; ബിഹാറിൽ മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിക്കൊന്നു
കന്നുകാലികളെ മോഷ്ട്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ബിഹാറില്‍ മധ്യവയസ്‌കനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബീഹാറിലെ ഹാരിപൂര്‍ ഗ്രാമത്തിലാണ് സംഭവം. നാല്‍പ്പത്തി നാലുകാരനായ മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്.
മഹേഷ് യാദവും മറ്റു രണ്ടു പേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട് തല്ലിക്കൊല്ലുകയുമായിരുന്നെന്ന് റോബേര്‍ട്ട്‌സ്ഗഞ്ചിലെ എസ്എച്ച്ഒ ശിവ് ശരണ്‍ സാ പറഞ്ഞു. കൊല്ലപ്പെട്ടയാള്‍ നേരത്തെയും കാലിമോഷണ ആരോപണം നേരിട്ടിട്ടുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എസ്എച്ച്ഒ കൂട്ടിച്ചേര്‍ത്തു.
കന്നുകാലി മോഷണം ആരോപിച്ച് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അറാറിയയില്‍ ഒരാളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. സിമര്‍ബാനി ഗ്രാമത്തിലായിരുന്നു അന്നത്തെ ആള്‍ക്കൂട്ട കൊലപാതകം. മുഹമ്മദ് കാബൂള്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിക്കുന്നതിന്റെ തൊഴിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.