ദീപാ നിഷാന്തിന്റെ ന്യായീകരണങ്ങള്‍ മതിയാകില്ല, റിപ്പോര്‍ട്ട് നല്‍കാന്‍ യു.ജി.സി

കവിതാ മോഷണം നടത്തി പ്രസിദ്ധീകരണത്തിന് നല്‍കി, പിന്നീട് അതെഴുതിയ യുവകവി കലേഷിനോട് മാപ്പിരന്നു. എന്നിട്ടും തീരാതെ വിവാദങ്ങള്‍ പിന്തുടരുകയാണ് കേരളവര്‍മ്മയിലെ അധ്യാപിക ദീപാ നിഷാനിഷാന്തിനെ.

കവിതാ മോഷണ വിവാദത്തില്‍ കേരളവര്‍മ കോളേജ് പ്രിന്‍സിപ്പലിന് യു. ജി. സി. യുടെ നോട്ടീസ്. കലേഷിന്റെ കവിത ദീപാ നിഷാന്ത് മോഷ്ടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതു വിഷയങ്ങളില്‍ ഇടത്പക്ഷ അനുകൂല പോസ്റ്റുകളും, ന്യായീകരണ പോസ്റ്റുകളും തുടരെ എഴുതി പല വിവാദങ്ങളിലും ദീപാ നിഷാന്ത് ചെന്ന് പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ആലത്തൂര്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യക്കെതിരെ സംസാരിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്കും, പ്രധിഷേധങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.