മദ്ധ്യ യുറോപ്പിലും, കിഴക്കന്‍ യൂറോപ്പിലും മെഡിസിന്‍ പഠിക്കാന്‍ അവസരം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 30

ഹംഗറി/സ്ലോവാക്യ/ബള്‍ഗേറിയ/ജോര്‍ജ്ജിയ രാജ്യങ്ങളില്‍ അവസരം


വിദേശ വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം എല്ലാ പാഠ്യവിഷയങ്ങളിലുമായി ലക്ഷക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ തന്നെ വിദേശത്ത് പഠിക്കുന്നത്. അതേസമയം ഏറ്റവും കൂടുതല്‍ പേര്‍ അന്വേക്ഷണം നടത്തുന്ന മേഖലയാണ് മെഡിസിന്‍ പഠനം.

മികച്ച സാദ്ധ്യതകള്‍ നിലനില്‍ക്കുന്നതുകൊണ്ട് കുട്ടികള്‍ക്ക് സ്വതന്ത്രമായും എന്നാല്‍ ഏറ്റവും സുരക്ഷിതമായും മെഡിസിന്‍ പഠിക്കാന്‍ അനുയോജ്യമാണ് യൂറോപ്പിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികള്‍. എന്നാല്‍ പല യൂറോപ്യന്‍ നഗരങ്ങളിലും പൂര്‍ണ്ണമായും ഇംഗ്ലീഷ് മീഡിയം സിലബസില്‍ മെഡിസിന്‍ പഠനം സാധ്യമാക്കുന്ന യൂണിവേഴ്‌സിറ്റികള്‍ വളരെകുറവാണ്. ഈ സാദ്ധ്യതകള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ യൂറോപ്പില്‍ നിന്നും രൂപംകൊണ്ട വിദ്യാഭ്യാസ ഉപദേഷ്ടാക്കളുടെ കൂട്ടായ്മ ഈ അവസരത്തില്‍ പ്രസക്തമാകുകയാണ്.

ഓസ്ട്രിയയും പോളണ്ടും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന മദ്ധ്യയൂറോപ്പിലെ മനോഹര രാജ്യമായ ഹംഗറിയിലും, ചെക്ക് റിപ്പബ്ലിക്കും ഹംഗറിയും ഓസ്ട്രിയയും തുടങ്ങി അഞ്ച് രാജ്യങ്ങള്‍ അയല്‍രാജ്യങ്ങങ്ങളായ സ്ലോവാക്യയിലും, ഗ്രീസും തുര്‍ക്കിയും റൊമേനിയായും അയല്‍ക്കാരായ തെക്ക്കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയിലും, കിഴക്കന്‍ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യന്‍ രാജ്യമായ ജോര്‍ജ്ജിയയിലും ഉന്നത നിലവാരത്തില്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കാന്‍ മികച്ച അവസരമൊരുക്കിയാണ് പ്രഗത്ഭരായായ ഈ വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

യൂറോപ്പില്‍ നിന്നോ, ലോകത്ത് എവിടെ നിന്നോ വരുന്ന കുട്ടികള്‍ക്ക് ഈ രാജ്യങ്ങളില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പൂര്‍ണ്ണമായും സര്‍ക്കാറുകളുടെ നിയന്ത്രണത്തിലുള്ള, വിവിധ ലോക രാജ്യങ്ങളുടെ മെഡിക്കല്‍ ബോര്‍ഡുകളുടെ എല്ലാവിധ അംഗീകാരവുമുള്ള പരമ്പരാഗത സര്‍വകലാശാലകളില്‍ ഒരു കുട്ടിയ്ക്ക് മെഡിസിന്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത് ചെറിയ കാര്യമല്ല. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ ഇപ്പോള്‍ പഠനം നടത്തുന്നത്.

എന്നാല്‍ കൂടുതല്‍ പേര്‍ വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോകുന്നതുകൊണ്ടു ഇംഗ്ലീഷ് സിലബസില്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ മുന്‍വര്‍ഷങ്ങളിലെക്കാളും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ട് ഓരോ വര്‍ഷവും സീറ്റുകളുടെ ലഭ്യതയിലും, അഡ്മിഷന്‍ നടപടി ക്രമങ്ങളിലും, ഫീസിലും ചില വ്യതിയാനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നതും യൂറോപ്പില്‍ പഠിക്കാന്‍ ആഗ്രക്കുന്നവര്‍ മനസിലാക്കണം. അതേസമയം പഠിതാക്കള്‍ക്ക് മറ്റൊരിടത്തും ലഭിക്കാത്ത പുതിയ അവസരങ്ങളും കാത്തിരിക്കുന്നുണ്ട്.

എന്‍ട്രന്‍സ് എഴുതി ലഭിക്കാത്തവര്‍ക്കോ, സയന്‍സ് വിഷയങ്ങള്‍ മുഖ്യമായി പഠിച്ച് പന്ത്രെണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കും, മാര്‍ക്കിന്റെ ഏറ്റക്കുറച്ചിലുകള്‍ കാര്യമാക്കാതെ ഈ യുണിവേഴ്സിറ്റികളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. പഠനത്തിന് തയ്യാറാകുന്ന കുട്ടികളും അവരെ സഹായിക്കുന്ന മാതാപിതാക്കളും ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ അന്വേഷിക്കുമ്പോള്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരവും, അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളും വിലയിരുത്തുന്നത് അഭികാമ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, അഡ്മിഷന്‍ ഗൈഡന്‍സിനും:
യൂറോപ്പ് മേഖല

Austria: +43 68864 122224
Germany: +49 1636351477
Ireland: +353 86255 6617
Italy: +39 32777 95700
Switzerland: +41 76 383 81 80
United Kingdom: +44 7979 888 342

ഗള്‍ഫ് മേഖല
Bahrain: + 973 38302008
UAE: +971 55 542 2337

ഇന്ത്യ
Kerala: +91 9544 0066 11, +91 8589 00 66 55
Mangalore: +91 9845122505
Bangalore: +918606650506, +91 81473 19323
New Delhi: +91 99534 17190