ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ രക്ഷാധികാരി ഡേവിസ് ചിറമേലച്ചന് കുവൈറ്റില്‍ സ്വീകരണം നല്‍കി

കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്റെ കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോബല്‍ രക്ഷാധികാരിയും, കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനായ ഫാ. ഡേവിസ് ചിറമേലിന് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സ്വീകരണം നല്‍കി.

പ്രസിഡന്റ് ടോം ജേക്കബ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഗ്ലോബല്‍ മലയാളം മിഷന്‍ കോഡിനേറ്റര്‍ ജെയ്‌സണ്‍ കാളിയാനില്‍ സ്വാഗതം ആശംസിച്ചു. അതിഥിയായി എത്തിയ ഫാ. ഡേവിസ് ചിറമേല്‍ മുഖ്യ പ്രഭാഷണം നടത്തി.

ഗ്ലോബല്‍ ചാരിറ്റി കോഡിനേറ്റര്‍ എസ്.എസ്.സുനില്‍ ആശംസകള്‍ അര്‍പ്പിച്ചു. വര്‍ഗീസ് പോള്‍ നന്ദി രേഖപ്പെടുത്തി. കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളായ രഞ്ജിത് കായംകുളം, എല്‍ദോസ് ജോസ്, രസ്‌ന രാജ്, ഹമാന്‍ ഗോപി, ശിഖില്‍ മോഹന്‍, സുഷിന്‍ സാമുവേല്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. അത്താഴവിരുന്നോടുകൂടി സമ്മേളനം സമാപിച്ചു.