കൈരളി നികേതന്‍ യുവജനോത്സവത്തിന്റെ അവസാനപാദ മത്സരങ്ങള്‍ മെയ് 11ന് നടക്കും
വിയന്ന: കൈരളി നികേതന്‍ മലയാളം സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി നടന്നു വരുന്ന മേളയിലെ ജനപ്രിയ ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം, സിനിമാറ്റിക്ക് നൃത്തങ്ങള്‍, ക്രിസ്ത്യന്‍ ഡാന്‍സ് തുടങ്ങിയ മത്സരങ്ങള്‍ മെയ് 11ന് (ശനി) നടക്കും. ഫേ്ളോറിസ്ഡോര്‍ഫിലുള്ള ഹൗസ് ദേര്‍ ബെഗേഗ്‌നുംഗില്‍ ഉച്ച കഴിഞ്ഞു 1 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
വര്‍ണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന യുവജനോത്സവം ഓസ്ട്രിയയിലെ മലയാളി കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഏറ്റവും വലിയ കലാമേളയാണ്. മൂന്ന് ഘട്ടമായിട്ടു സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ രണ്ടാം തലമുറയില്‍ നിന്നുള്ള ഏകദേശം 100ഓളം കുട്ടികള്‍ വിവിധ ഇനങ്ങളിലായി മത്സരിക്കുന്നുണ്ട്.
യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിലേയ്ക്ക് വിയന്നയിലെ മുഴുവന്‍ മലയാളികളെയും സ്‌കൂള്‍ കമ്മിറ്റി ക്ഷണിച്ചു. ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലങ്ങള്‍ ഐ സി സി വിയന്നയുടെ വെബ്‌സൈറ്റില്‍ ലഭിക്കുമെന്ന് സ്‌കൂള്‍ കണ്‍വീനര്‍ ജോഷിമോന്‍ എറണാകേരില്‍ അറിയിച്ചു.