മോദിയുടെ ആരോപണങ്ങള്‍ തെറ്റ്: പ്രതികരണങ്ങളുമായി മുന്‍ നാവികസേനാ മേധാവികള്‍


ഐഎന്‍എസ് വിരാടിനെ ചൊല്ലി രാജീവ് ഗാന്ധിക്കുമേല്‍ മോഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് മുന്‍ അഡ്മിറല്‍ ലക്ഷ്മിനാരായാണ് ദാസ് പറയുന്നു. ഐഎന്‍എസ് വിരാട് എന്ന നാവികസേനാ കപ്പലിനെ രാജീവ് ഗാന്ധി തന്റെ സ്വകാര്യടാക്‌സി പോലെ ഉപയോഗിച്ചു എന്നാണ് ഇലക്ഷന്‍ പ്രചാരണവേദിയില്‍ നരേന്ദ്രമോദി ആരോപിച്ചത്. ഈ ആരോപണങ്ങള്‍ നിഷേധിച്ച അഡ്മിറല്‍ എല്‍ ദാസ് വിരാടിന്റെ മുന്‍ കമാന്‍ഡിങ് ഓഫീസര്‍ കൂടിയായിരുന്നു.

‘ദ്വീപിന്റെ വികസനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ആണ് അന്ന് പ്രധാനമന്ത്രി കവരാതിയില്‍ എത്തിയത്. ദ്വീപ് വികസന കൌണ്‍സില്‍ ഉല്‍ഘാടനത്തെ തുടര്‍ന്ന് കൌണ്‍സില്‍ യോഗം കേന്ദ്രമന്ത്രിസഭാ യോഗത്തോടൊപ്പം നടന്നു. നരസിംഹ റാവു ഉള്‍പ്പടെയുള്ള പൂര്‍ണ്ണ മന്ത്രിസഭായോഗമാണ് അന്ന് നടന്നത്. എല്ലാ മന്ത്രിമാരുണ് ഉണ്ടായിരുന്നതിനാലാണ് സുരക്ഷാ പരിഗണിച്ച് അന്ന് ഐഎന്‍എസ് വിരാട് മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്നത്. രാജീവ് ഗാന്ധിയുടെ സുഹൃത്തുക്കളാരും അന്ന് വിരാടില്‍ ഉണ്ടായിരുന്നില്ല. കൌണ്‍സില്‍ യോഗം അല്പദിവസം നീണ്ടു, ഇതിനു ശേഷം പ്രധാനമന്ത്രി കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ തീരുമാനിച്ചു. യോഗങ്ങളെല്ലാം പൂര്‍ത്തിയായശേഷം അദ്ദേഹത്തിന്റെ ബന്ധുക്കള്‍, സോണിയയുടെ സഹോദരിയും ഭര്‍ത്താവും, പിന്നെ സുഹൃത്തുക്കള്‍ ആയ അമിതാഭ് ബച്ചനും ജയാ ബച്ചനും കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം ബംഗാരം ദ്വീപിലാണ് അവധി ആഘോഷിക്കാന്‍ എത്തിയത്. ഇവരാരും തന്നെ കവരാതിയില്‍ എത്തിയില്ല. സംശയമുണ്ടെങ്കില്‍ അമിതാഭ് ബച്ചനോട് തന്നെ ചോദിക്കാം.’ എന്ന് ഹബീബുള്ള പറഞ്ഞു.

പ്രോട്ടോകോള്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഭാര്യ സോണിയാ ഗാന്ധിയും ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ കയറിയത് തിരുവനന്തപുരത്തു നിന്നാണെന്ന് എല്‍ ദാസ് പറയുന്നു. 1987ല്‍ നടന്ന ദേശീയ ഗെയിംസിന്റെ സമ്മാനദാന ചങ്ങില്‍ മുഖ്യാതിഥിയായി തിരുവനന്തപുരത്തു എത്തിയതായിരുന്നു അന്ന് രാജീവ് ഗാന്ധി. ലക്ഷദ്വീപിലും ആന്റമാനിലുമായി നടന്ന ദ്വീപ് വികസന അതോറിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനായിയുള്ള യാത്രയായിരുന്നു രാജീവിന്റെ അന്നത്തെ യാത്ര. ഭാര്യ സോണിയയും ദക്ഷിണ നാവിക കമാണ്ടിന്റെ കമാന്‍ഡിങ് ഇന്‍ ചീഫ് ആയ താനും ആന്ന് പ്രധാനമന്ത്രിയോടൊപ്പം കപ്പലില്‍ യാത്ര ചെയ്തു എന്ന് എല്‍ ദാസ് ഓര്‍മ്മിക്കുന്നു.

ഐഎന്‍എസ് വിരാടിനെ കുടുംബാവശ്യത്തിനായി രാജീവ് ഗാന്ധി ഉപയോഗിച്ചു എന്ന ആരോപണം തെറ്റാണെന്ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയ വജാഹത് ഹബീബുള്ളയും റിട്ട: വൈസ് അഡ്മിറല്‍ വിനോദ് പാസ്‌ററിച്ചയും പറയുന്നു. അന്ന് വിരാടിന്റെ കമാണ്ടര്‍ ആയിരുന്നു വൈസ് അഡ്മിറല്‍ വിനോദ് പാസ്‌ററിച്ച.

നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ അവാസ്തവമാണെന്ന് മറ്റൊരു റിട്ട വൈസ് അഡ്മിറല്‍ ആയ ഐ സി റാവുവും പ്രതികരിച്ചു. 1987ല്‍ നാവികസേനാ കപ്പല്‍ശാല അഡ്മിറല്‍ സൂപ്രണ്ട് ആയിരുന്നു അദ്ദേഹം. ‘രാജീവ് ഗാന്ധിയുടെയോ അദ്ദേഹത്തിന്റെ നയങ്ങളുടെയോ ആരാധകനല്ല താന്‍, എന്നാല്‍ രാജീവ് വിരാട് കപ്പലിനെ സ്വകാര്യടാക്‌സി ആയി ഉപയോഗിച്ചു എന്നത് നുണയാണ്. രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി നാവികസേനയെയോ മറ്റു സേനാ സംവിധാനങ്ങളെയോ ഉപയോഗിക്കുന്നത് ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് ഒട്ടും യോജിക്കുന്നതല്ല’ എന്നും റാവു പറയുന്നു.