യുവ മലയാള സംവിധായകന്റെ മൃതദേഹം റെയില്‍പ്പാളത്തില്‍
റിലീസിന് തയ്യാറെടുക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവ ക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെ യില്‍പ്പാളത്തില്‍ കണ്ടെത്തിയത്.
സിനിമാ മേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മയുടെ ആദ്യചിത്രമാണ് തഗ് ലൈഫ്. ജൂലായില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നു. സിനിമയോട് ഏറെ അഭിനിവേശമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.
വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.