വിയന്ന തൊഴിലാളി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ജോസഫ് പാലത്തുങ്കലും സജി മതുപുറത്തും മത്സരിക്കുന്നു: തിരഞ്ഞെടുപ്പ് മെയ് 14 മുതല്‍ 17 വരെ
വിയന്ന: മെയ് 14, 15, 16, 17 തീയതികളില്‍ നടക്കുന്ന വിയന്ന തൊഴിലാളി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ലയാളികളില്‍ നിന്നും ജോസഫ് പാലത്തുങ്കലും സജി മതുപുറത്തും മത്സരിക്കും. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന എഫ്.എസ്.ജി (എസ്.പി. ഒ) സംഘടനയുടെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള മലയാളികള്‍ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
1994 മുതല്‍ തുടര്‍ച്ചയായി വിജയിച്ച് എഫ്.എസ്.ജിയുടെ പ്രാതിനിധ്യം വഹിക്കുന്ന വ്യക്തിയാണ് ജോസഫ് പാലത്തിങ്കല്‍. കഴിഞ്ഞ മാസം നടന്ന ആര്‍ബൈതര്‍ കാമര്‍ (ലേബര്‍ ചെയിമ്പര്‍) തിരഞ്ഞെടുപ്പില്‍ മലയാളികളില്‍ നിന്നും മത്സരിച്ച് വിജയിച്ച സജി മതുപുറത്ത് ഇത് ആദ്യമാണ് തൊഴിലാളി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കുന്നത്. ഓസ്ട്രിയയില്‍ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകളും, ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴാണ് നടക്കുന്നത്. ഓരോരുത്തരും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ തന്നെ വോട്ടിംഗിനുള്ള സംവിധാനം ഒരുക്കിയട്ടുണ്ട്.