കേളി കലാമേള 2019 രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു
സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന പതിനാറാമത് അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചു. നേരത്തെ നിശ്ചയിച്ചപ്രകാരം മെയ് 12ന് തന്നെ രജിസ്ട്രേഷന്‍ ക്‌ളോസ് ചെയ്തു. ഇത്തവണ മുന്നൂറിലധികം രജിസ്ട്രേഷന്‍ ലഭിച്ചതായി കലാമേള ജനറല്‍ കണ്‍വീനര്‍ റീന അബ്രാഹം അറിയിച്ചു.
ജൂണ്‍ 8,9 തീയ്യതികളില്‍ സൂറിച്ചിലെ ഫെറാല്‍ടോര്‍ഫിലാണ് കലാമേള അരങ്ങേറുന്നത്. രണ്ടു ദിനരാത്രങ്ങള്‍ ഇന്ത്യന്‍ കലകളുടെ പ്രഭാപൂരം സൂറിച്ചില്‍ വിതറുന്ന കലാമാമാങ്കം ആണ് കേളി കലാമേള.
റീന അബ്രഹാം, ജോസ് വെളിയത്ത്, ജോഷി ഏബ്രഹാം, ടോണി ഐക്കരേട്ട്, ജീമോന്‍ തോപ്പില്‍, ബിബു ചേലക്കല്‍ എന്നിവര്‍ കണ്‍വീനര്‍മാരായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലാമേള 2019 അരങ്ങേറുന്നത്.
സൂര്യ ഇന്ത്യ കലാതിലകം, കല പ്രതിഭ, ഫാ. ആബേല്‍ മെമ്മോറിയല്‍ ട്രോഫി, കേളി കലാരത്‌ന ട്രോഫി, മീഡിയ ഇനങ്ങളില്‍ ജനപ്രിയ അവാര്‍ഡുകള്‍ ഇവയൊക്കെ കേളി കലാമേളയുടെ പ്രത്യേകതകളാണ്. എല്ലാ ജേതാക്കള്‍ക്കും ട്രോഫികള്‍ നല്‍കി ആദരിക്കും. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് മുഖ്യാതിഥി ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.keliswiss.org, www.kalamela.com എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.