ഹൃദയാഞ്ജലി 2019 മെയ് 18ന് ബാസലില്‍

ജേക്കബ് മാളിയേക്കല്‍

ബാസല്‍: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീത വിരുന്നുമായി ഗ്രേസ് ബാന്‍ഡ് സ്വിറ്റ്‌സര്‍ലണ്ട് ഒരുക്കുന്ന സംഗീത വിരുന്ന് ഹൃദയാഞ്ജലി ഒരിക്കല്‍ കൂടി സ്വിറ്റ്‌സര്‍ലണ്ടില്‍. മെയ് 18 നു വൈകുന്നേരം 5.30 നു ബാസല്‍ ലാന്‍ഡിലുള്ള കുസ്‌പോ ഹാളില്‍ വെച്ച് നടത്തപ്പെടുകയാണു.

കെസ്റ്ററിന്റെ പുത്രിയും നവ ഗായികയുമായ കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നില്‍ പങ്കാളിയാകും.
ഈ സംഗീത നിശയിലേക്ക് എല്ലാ സ്വിസ്സ് മലയാളികളെയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നതായി ഗ്രേസ് ബാന്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.

മലയാളത്തിലെ അനുഗ്രഹീത ഗായകന്‍ ശ്രീ. കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയായതിനാല്‍ വലിയൊരു ആസ്വാദക സദസ്സ് പ്രോഗ്രാം ദിനത്തിനായി കാത്തിരിക്കുന്നു.