എസ്ആര്‍പിയുടെ തിട്ടൂരം ഫലം കണ്ടു, എല്‍ഡിഎഫ് തിരുവനന്തപുരത്ത് വലിയ പ്രതീക്ഷയില്‍
പാര്‍ലമെന്റ് ഇലക്ഷന് ഏകദേശം 14 ദിവസങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍ പിള്ള തിരുവനന്തപുരത്തെ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്‍കിയതായി സൂചന. ഇലക്ഷന്‍ പ്രചാരണ പരിപാടികളില്‍ എംഎല്‍എമാരുടെ പ്രവര്‍ത്തനം തൃപ്തികരം അല്ലായിരുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ആയിരുന്നുവത്രേ ഇത്. സി ദിവാകരന് വോട്ട് കുറയുന്ന നിയോജകമണ്ഡലങ്ങളിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് എതിരെ പാര്‍ട്ടി തലത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതായി സിപിഐയുടെ ഒരു പ്രാദേശിക നേതാവ് തന്നെ മലയാളി വിഷനോട് പറഞ്ഞു. സിപിഎമ്മിന്റെ പ്രചാരണ പ്രവര്‍ത്തനം മോശമാണെന്ന് സിപിഐയുടെ ഭാഗത്തുനിന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആണത്രേ എസ് ആര്‍ പി പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പരാതിയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. സിറ്റിംഗ് എംപി തരൂരിനൊപ്പം തന്നെ സി ദിവാകരന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു എങ്കിലും, അവസാന രണ്ട് ആഴ്ചകളില്‍ എല്‍ഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വളരെ മുന്നിലായിരുന്നു, അത് മണ്ഡലത്തിലെ ഓരോ വോട്ടറും നേരിട്ട് മനസിലായതാണ്. മുന്‌പെങ്ങുമില്ലാത്ത വിധം ഈ അവസാന നാളുകളില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം വളരെ ശക്തമായിരുന്നു.
എസ്ആര്‍പിയുടെ തിട്ടൂരം അടുത്തകാലത്തെങ്ങും കാണാത്ത തരത്തിലുള്ള ഏകോപനവും സംഘടനാപ്രവര്‍ത്തനവും ആണ് എല്‍ഡിഎഫ് ക്യാമ്പില്‍ സൃഷ്ഠിച്ചത്. അതുകൊണ്ടുതന്നെ പുറമേ ആവേശം കാണിക്കുന്നില്ല എങ്കിലും ഉള്ളില്‍ തികഞ്ഞ ആത്മവിശ്വാസത്തിലും വിജയ പ്രതീക്ഷയിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും.