ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍- കുവൈറ്റ് ചാപ്റ്റര്‍ ധാരണാപത്രം കൈമാറി

ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ കുവൈറ്റ് ചാപ്റ്റര്‍, ബോംബെ ആസ്ഥാനമായ കൗണ്‍സിലിന്റെ ഭാഗമായി വിവിധ സാമൂഹിക, സാംസ്‌കാരിക, ക്ഷേമ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്ന കോഴിക്കോടുള്ള ട്രസ്റ്റിന്റെ വിവിധ പദ്ധതികളില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ധാരണാപത്രം കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും, ലോക കേരളസഭാംഗവുമായ ബാബു ഫ്രാന്‍സീസ്, ട്രസ്റ്റിന്റെ ഗ്ലോബല്‍ പ്രസിഡണ്ട് എം.വി കുഞ്ഞാമുവിന് കൈമാറി. ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളികണ്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം കോയ എന്നിവര്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിലധികമായി ഇന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന നല്‍കി വിദേശ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും, കുവൈത്തില്‍ ഉള്‍പ്പെടെ മറ്റു അറബ് രാജ്യങ്ങളിലും വിവിധ പരിപാടികള്‍ കൗണ്‍സില്‍ അംഗങ്ങള്‍ സംഘടിപ്പിച്ചു വരുന്നു.