കാഞ്ചന ഹിന്ദി റീമേക്കില്‍ നിന്നും ലോറന്‍സ് പിന്മാറി
തമിഴിലെ സൂപ്പര്‍ മെഗാ ഹിറ്റ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്നും സംവിധായകനും നടനുമായ രാഘവേന്ദ്രാ ലോറന്‍സ് പിന്മാറി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നു മണിക്കൂറുകള്‍ക്കകമാണ് ചിത്രത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന് ലോറന്‍സ് വെളിപ്പെടുത്തിയത്.
നായകന്‍ അക്ഷയ് കുമാര്‍ ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകുന്നേരം പുറത്തു വിട്ടത്. 2020 ജൂണ്‍ മാസം ചിത്രം പുറത്തിറങ്ങും എന്നും അക്ഷയ് കുറിച്ചിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നത് എന്ന് ലോറന്‍സ് പിന്നീട് പറഞ്ഞു. അതുമല്ല പോസ്റ്ററിന്റെ ഡിസൈന്‍ പോലും തനിക്ക് ഇഷ്ടമായില്ല എന്നും ലോറന്‍സ് വെളിപ്പെടുത്തി.
എന്നാല്‍ ചിത്രത്തില്‍ നിന്നും പിന്മാറി എങ്കിലും ചിത്രം ഹിന്ദിയില്‍ വരണം എന്ന് തന്നെയാണ് തന്റെ ആഗ്രഹം എന്നും അതുകൊണ്ടു നാളെ തന്നെ അക്ഷയ് കുമാറിനെ നേരില്‍ കണ്ടു ചിത്രത്തിന്റെ തിരക്കഥ കൈമാറുമെന്നും ലോറന്‍സ് വ്യക്തമാക്കി.