കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഫ്രാന്‍സില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദരവ്
പാരിസ്: യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫ്രാന്‍സ് പ്രൊവിന്‍സ് സ്വീകരണം നല്‍കി. പാരീസിലെ ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ പങ്കെടുത്തു.
ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ് സ്വാഗതം പറഞ്ഞ യോഗത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ എന്ന പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു. മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രി പ്രളയാനന്തര കേരളത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെപ്പറ്റിവിവരിച്ചു.
പാരിസിലെ ഭാരതീയ കാര്യാലയത്തിന്റെ സ്ഥാനപതി വിനയ് മോഹന്‍ ക്വത്ര, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഡബ്ലിയു.എം.എഫ് മെന്റര്‍ ഡോ. മുരളി തുമ്മാരുകുടി, ഡബ്ലിയു.എം.എഫ് ഭാരവാഹികളായ സുരേന്ദ്രന്‍ നായര്‍, റോയ് ആന്റണി, ജിത്തു ജനാര്‍ദ്ദന്‍, വികാസ് മാത്യൂ, എംബസ്സി ഉദ്യോഗസ്ഥര്‍, ഇതര പ്രവാസി സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.