ജര്‍മനിയില്‍ ഇംഗ്ലീഷിലും സൗജന്യമായും പഠിക്കാന്‍ സുവര്‍ണ്ണ അവസരം
ബെര്‍ലിന്‍: പുതിയ വിദേശ കുടിയേറ്റ നിയമത്തിന് ജര്‍മന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തുടക്കമായ സാഹചര്യത്തില്‍, യൂറോപ്പിലെ ഏറ്റവും വലിയ ദേശീയ സമ്പത്ത് വ്യവസ്ഥയും ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജര്‍മനി നീക്കിവച്ചിരിക്കുന്നത് വമ്പന്‍ തൊഴിലവസരങ്ങള്‍ ആണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ജര്‍മനിയില്‍ നിലനിന്നിരുന്ന വിദേശ കുടിയേറ്റ നിയമമാണ് വഴി മാറുന്നതെന്ന് പുതിയ ബില്ലിന്റെ കരട് രേഖ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശേഷം തൊഴില്‍ മന്ത്രി ഹുബര്‍ട്ടൂസ് ഹൈല്‍ പറഞ്ഞത്.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ജര്‍മനിക്ക് ആവശ്യംവേണ്ട പന്ത്രണ്ട് ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ലഭ്യതകൂടി കണ്ടുകൊണ്ടാണ്, വിദേശ കുടിയേറ്റം ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ബില്ല് ജര്‍മനിയില്‍ അവതരിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മനിയില്‍ പഠിക്കാനും അവിടെ തന്നെ തൊഴില്‍തേടാനും ഔദ്യോഗികമായിത്തന്നെ കളമൊരുങ്ങുകയാണ്. ജര്‍മ്മനിയിലെ പ്രമുഖ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികള്‍ ഒട്ടുമിക്കവയും തന്നെ മൂന്നാം രാജ്യങ്ങളില്‍ നിന്നും കഴിവുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഇതിനോടകം പദ്ധതികള്‍ ആവീഴ്കരിച്ചു തുടങ്ങി.
എന്‍ജിനീയറിങ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രശസ്തമായ രാജ്യമാണ് ജര്‍മനി. അതിനോടൊപ്പം തന്നെ റിസര്‍ച്ച് ബ്രേക്ക് ത്രൂ ഇന്‍വെന്‍ഷനില്‍ പ്രശസ്തിനേടിയ നാടാണ് ജര്‍മനി. ലോകോത്തര കമ്പനികളുടെ ഒരു വന്‍നിര തന്നെ ജര്‍മനിയ്ക്ക് സ്വന്തമാണ്. എഫ് എച്ച് ആഹെന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലേ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള പരീക്ഷ കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്നിരുന്നു. ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസത്തിന് കേരളത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അതിയായ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
അതേസമയം എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ ജര്‍മനി ഗവണ്‍മെന്റ് യൂണിവേഴ്സിറ്റികളില്‍ ഇംഗ്ലീഷ് മീഡിയത്തിലുള്ള എന്‍ജിനീയറിങ് ബിസിനസ് പഠനത്തിന് നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉള്ളതായി ജര്‍മ്മനിയില്‍ നിന്നുമുള്ള ബിക്ക് പ്രതിനിധികള്‍ അറിയിച്ചു. ഈ കോഴ്‌സുകളില്‍ ബഹുഭൂരിപക്ഷവും ഫീസില്ലാതെ നടത്തുന്നവയുമാണ്. ജര്‍മ്മനിലും ഇംഗ്ലീഷിലും നടത്തുന്ന കോഴ്‌സുകളും പല യുണിവേഴ്സിറ്റികളിലും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷ പ്രാവീണ്യയത്തിന്റെ അടിസ്ഥാനനത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയും.
എന്നാല്‍ നമ്മുടെ ഹയര്‍സെക്കന്‍ഡറി യോഗ്യത ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ ഗ്രാജുവേറ്റ് പഠനത്തിന് അതേപടി അംഗീകരിക്കാത്തത് കൊണ്ട് ജര്‍മ്മനിയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസവുമായി തുല്യപ്പെടുത്തുവാന്‍ ഏകദേശം ഒരു വര്‍ഷം പ്രീ യൂണിവേഴ്സിറ്റി (ഫോര്‍ബ്രൈതുങ്-പ്രിപ്പറേറ്ററി) കോഴ്സ് നമ്മുടെ വിദ്യാര്‍ഥികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഒരു വര്‍ഷത്തെ ഈ കോഴ്സിന് വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടതുണ്ട്. ഈ കോഴ്സിന് അപേക്ഷിക്കുന്നതിന് ജര്‍മന്‍ ഭാഷയുടെയോ, ഐഇഎല്‍ടിഎസ് മാര്‍ക്കോ ആവശ്യമില്ല. ജര്‍മനിയില്‍ എത്തിയതിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രിപ്പറേറ്ററി കോഴ്സിന്റെ ഭാഗമായി ഇംഗ്ലീഷും, ജര്‍മനും പഠിക്കേണ്ടതുണ്ട്. ഇംഗ്ലീഷും ജര്‍മ്മന്‍ ഭാഷയും ഒരേ സമയം പഠിക്കുന്നത് കൊണ്ട് പഠനം ശേഷം വളരെ എളുപ്പത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയും.
പ്രിപ്പറേറ്ററി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇംഗ്ലീഷിലോ, ജര്‍മനിലോ യൂണിവേഴ്സിറ്റികളില്‍ പഠിക്കാം. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാണ്. പ്രിപ്പറേറ്ററി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികകള്‍ക്ക് പാര്‍ട്ണര്‍ യൂണിവേഴ്സിറ്റിറ്റികള്‍ ബിക്ക് തന്നെ അഡ്മിഷന്‍ ഉറപ്പാക്കുകയും ചെയ്യന്നു.
മെക്കട്രോണിക്സ്, ലോജിസ്റ്റിക്സ് എന്‍ജിനീയറിങ്, ബിസിനസ് എഞ്ചിനിയറിങ്, ഇന്റലിജന്‍സ് ഡിസൈന്‍ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ബിസിനസ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ബൈലിങ്ഗ്വല്‍ (ഇംഗ്ലീഷും, ജര്‍മനും) കോഴ്സുകള്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവിന് 60% മുകളിലുള്ള വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുന്നത്. പ്രിപ്പറേറ്ററി കോഴ്സിനു ശേഷം താഴെ നല്‍കിയിരിക്കുന്ന യൂണിവേഴ്സിറ്റികളില്‍ ചേരാവുന്നതാണ്.
1.University of Applied sciences Wurzburg-Schweinfurt
2.University of Applied Sciences Hamm-Lippstadt
3.University of Freiburg
4.Kuhne Logistics University
5.South Westphalia University of Applied Science
കൂടുതല്‍ വിവരങ്ങള്‍ക്ക് ക്യാമ്പസ് ഇന്ത്യ ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ സര്‍വീസുമായി ബന്ധപ്പെടുക.
ഫോണ്‍ നമ്പര്‍:-9249552555, 8547074336, 7907940034 യൂറോപ്പില്‍ ഉള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 00688 64122224