കേദാർനാഥ് യാത്ര ; മോദി പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന് പരാതി
വിവാദങ്ങളില്‍ കുടുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് യാത്രയും. യാത്ര പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കേദര്‍നാഥ് മാസ്റ്റര്‍ പ്ലാന്‍ പദ്ധതി തയ്യാറാണെന്നുള്ള മോദിയുടെ പ്രസ്താവന പെരുമാറ്റ ചട്ടലംഘനമാണെന്നാണ് തൃണമൂലിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി ദൃശ്യമാധ്യമങ്ങളില്‍ മോദിയുടെ കേദാര്‍നാഥ് യാത്ര സംപ്രേക്ഷണം ചെയ്യുന്നതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.
അതേസമയം മോദിയുടെ യാത്രയെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത് തുടരുകയാണ്. യാത്രയുടെയും ധ്യാനത്തിന്റെയും ചിത്രങ്ങളാണ് ട്രോളുകളായി പ്രവഹിക്കുന്നത് .