ജെ & പി ക്യാംപില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും മിറാത് അല്‍ റിയാദും സംയുക്തമായി കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളം ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ജോലി ചെയ്തു വന്നിരുന്ന റിയാദിലെ ജെ&പി കമ്പനിയിലെ ആയിരത്തില്‍പരം തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിലാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്.
സംഗമത്തിന്റെ മുഖ്യ അതിഥി ഇന്ത്യന്‍ അംബ്ബാസിഡര്‍ ഡോ:ഔസാഫ് സയ്യിദ് ആയിരുന്നു.വൈകീട്ട് ആറു മണിയോട് കൂടി ക്യാമ്പിലെത്തിയത്തിയ അംബാസിഡറേ Wmfന് വേണ്ടി ഗ്ലോബല്‍ വൈസ് ചെയര്‍ മാന്‍ നൗഷാദ് ആലുവ മിറാത് അല്‍ റിയാദിന് വേണ്ടി ചെയര്‍മാന്‍ റാഫി കൊയ്ലാണ്ടിയും കൂടി സ്വീകരിച്ചു. എംബസി വെല്‍ഫെയര്‍ കോണ്‍സല്‍ ഡി.ബി ബാട്ടിയോടൊപ്പം ക്യാമ്പിലെത്തിയ അംബാസിഡര്‍ നിയുക്തരായ തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ഇബ്രാഹിം ഫാലഹ് അന്‍സി, അതീഹ് ജാബര്‍ സഹ്റാനി എന്നിവരോടൊപ്പം തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും കമ്പനിയിലെ അവശേഷിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളെ സുരക്ഷിതമായും നിയമാനുസൃതമായും നാട്ടിലെത്തിക്കുമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി അതില്‍ കുറച്ചു പേര്‍ക്ക് ഈദിനു മുന്നേ നാട്ടില്‍ എത്തിക്കുമെന്നും അദ്ധേഹം പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തില്‍ വന്ന് ചാര്‍ജെടുത്ത ശേഷം വിദേശകാര്യ മന്ത്രാലയ യോഗത്തില്‍ പങ്കെടുക്കുകയും വിദേശകാര്യ സഹമന്ത്രി ആദില്‍ ജുബൈലുമായി ബന്ധപ്പെട്ടതിന് ശേഷമാണ് ഇത്രയും തൊഴിലാളികള്‍ക്ക് പെട്ടെന്ന് എക്‌സിറ്റ് അടിക്കാനുള്ള സാഹചര്യം ഉണ്ടായതെന്നും അംബാസഡര്‍ പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികളോടൊപ്പം അംബാസഡര്‍ നോമ്പ് തുറക്കുകയും ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അദ്ധേഹം സന്തോഷം പങ്കിടുകയും ചെയ്തു. നോമ്പ് തുറക്ക് ശേഷം നടന്ന ചടങ്ങില്‍ സൗദിയില്‍ ഇന്ത്യന്‍ അംബാസിഡറായി ചാര്‍ജെടുത്ത ശേഷം ആദ്യമായി ജെ & പി ക്യാംപിലെ കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളോടൊപ്പം ഇഫ്താറില്‍ പങ്കെടുത്ത അദ്ദേഹം ജനകീയ അംബാസിഡര്‍ ആണെന്ന് റിയാദ് സമൂഹത്തിന് തെളിയിക്കുന്നതാണെന്ന് Wmf സൗദി കോഡിനേറ്റര്‍ ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.
റിയാദ് സെന്‍ട്രല്‍ കമ്മറ്റിയ്ക്ക് വേണ്ടി സ്റ്റാന്‍ലി ജോസ്, മുഹമ്മദലി മരോട്ടിക്കല്‍,സാബു ഫിലിപ്പ്, ജലീല്‍ പള്ളം തുരുത്തി എന്നിവര്‍ ചേര്‍ന്ന് ബൊക്കെ നല്‍കി സ്വീകരിച്ചു. ഡോ:മജീദ് ചിങ്ങോലി, അഷ്റഫ് വടക്കേവിള, സത്താര്‍ കായം കുളം, സൈഗം ഖാന്‍, സലിം മാഹി, സന്തോഷ് ഷെട്ടി, എംതിയാസ് അഹ്മദ് റിയാദിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങിന് ആശംസകള്‍ നേര്‍ന്നു. ഇഫ്താര്‍ സംഗമത്തിന്റെ പരിപാടികള്‍ക്ക് ഇഖ്ബാല്‍ കോഴിക്കോട്, സലാം പെരുമ്പാവൂര്‍, നാസര്‍ ലൈസ്, ഹബീബ് റഹ്മാന്‍, മുഹമ്മദ് കായം കുളം, നസീര്‍ ഹനീഫ, രാജന്‍ കാരിച്ചാല്‍, അഹ്മദ് കബീര്‍, ഡൊമനിക് സാവിയോ, ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം സുബ്ഹാന്‍, നവീന്‍, അമീന്‍ അക്ബര്‍, നിഹ്മത്തുള്ള, ജാനിഷ്, മൊഹിയുദ്ധീന്‍, ഹാരിസ് ചോല, മീന ട്രേഡിങ്ങ് സ്റ്റാഫ്, മിറാത് അല്‍ റിയാദ് സ്റ്റാഫ് എന്നിവര്‍ നേതൃത്വം നല്‍കി. ഇഫ്താര്‍ സംഗമത്തിന് ഭക്ഷണ കിറ്റുകള്‍ ജ്യൂസ് മറ്റു ഭക്ഷണ സാധനങ്ങള്‍ തന്നു സഹായിച്ച റിയാദിലെ ഹോട്ടല്‍ സ്ഥാപനങ്ങള്‍ കമ്പനികള്‍ ഫ്രൂട്‌സ് ഐറ്റംസ് തന്ന് സഹായിച്ച കബീര്‍, അസീസ് എന്നിവര്‍ക്കും ക്യാമ്പിലേക്ക് വേണ്ടി പ്ലാസ്റ്റിക് ഐറ്റംസുകള്‍ തന്ന് സഹായിച്ച മറ്റു ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും ചടങ്ങില്‍ ട്രഷറര്‍ റിജോഷ് നന്ദിയും പറഞ്ഞു.