രാഹുലിനെയും പ്രിയങ്കയെയും പ്രശംസിച്ച് ശിവസേന

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും പ്രശംസിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന,. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നാണ് ശിവസേന പറയുന്നത്. അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷമായിരിക്കുമെന്നും സാമ്‌ന പറയുന്നു.

‘എക്‌സിറ്റ് പോളുകളിലൂടെ കടന്നുപോകാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. ജനങ്ങളുടെ ആവേശം കാണുമ്പോള്‍ മഹാരാഷ്ട്രയിലെ വിധി വളരെ വ്യക്തമാണ്. മോദി സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്ന് പ്രവചിക്കാന്‍ പുരോഹിതന്മാരുടെ ആവശ്യമില്ല. രാഹുലും പ്രിയങ്കയും കഠിനാധ്വാനം ചെയ്തു എന്നത് ശരിയാണ്. പ്രതിപക്ഷം എന്ന രീതിയില്‍ അവര്‍ വലിയ വിജയമായിരിക്കും’- സാമ്‌നയില്‍ ശിവസേന പറയുന്നു.

2014ല്‍ ലോക്‌സഭയില്‍ പ്രതിപക്ഷമാകാന്‍ അവര്‍ക്ക് വേണ്ടത്ര സീറ്റില്ലായിരുന്നു. കോണ്‍?ഗ്രസില്‍ നിന്നായിരിക്കും ഇത്തവണത്തെ പ്രതിപക്ഷ നേതാവ്. അത് രാഹുലിന്റെ വിജയമായിരിക്കുമെന്നും സാമ്‌നയില്‍ പറയുന്നു.