ഇന്ത്യാക്കാരുടെ പേരും നമ്പറും ട്രൂകോളര്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു എന്ന് വാര്‍ത്ത
രാജ്യത്തെ പ്രമുഖ കോളര്‍ ഐഡന്റിറ്റി ആപ്ലിക്കേഷനായ ട്രൂകോളര്‍ ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ പേരും നമ്പരുമടങ്ങിയ സ്വകാര്യ വിവരങ്ങള്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റാണ് ഇക്കാര്യം പുറത്തു വിട്ടത്.
ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഒന്നര ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബിനു വിറ്റു എന്നാണ് വെളിപ്പെടുത്തല്‍. ആഗോള ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് ഏതാണ്ട് 20 ലക്ഷത്തോളം രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം വിവരം സത്യമാണോ എന്ന് ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കോളര്‍ ഐഡന്റിറ്റി ആപ്പാണ് ട്രൂകോളര്‍.