മലയാളികളെപ്പറ്റി വാചാലനായി പോണ്‍ മേഖലയിലെ സൂപ്പര്‍ താരം ജോണി സിന്‍സ്
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഒരു താരമാണ് ജോണി സിന്‍സ്. പോണ്‍ മേഖലയിലെ സൂപ്പര്‍ താരമാണ് ജോണി. നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന ധാരാളം ട്രോളുകളില്‍ പോലും ജോണിനെ പറ്റി പരാമര്‍ശം ഉണ്ടാകാറുണ്ട്. എന്നാല്‍ നമ്മള്‍ മലയാളികളെ പോലും നല്ലപോലെ അറിയാവുന്ന ഒരു താരമാണ് ജോണി.
ഇന്ത്യക്കാരെപ്പറ്റിയും മലയാളികളെപ്പറ്റിയും വാചാലനായി പോണ്‍ താരം ജോണി സിന്‍സ്. യൂട്യൂബ് ചനല്‍ ബിബികെ വൈന്‍സിനു നല്‍കിയ അഭിമുഖത്തിലാണ് ജോണി മനസ്സ് തുറന്നത്.
30 മിനിട്ടുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് വേണ്ടത് 4 മുതല്‍ 12 മണിക്കൂര്‍ വരെയാണെന്ന് ജോണി പറയുന്നു. അത്രയും നേരത്തെ അധ്വാനത്തിലൂടെയാണ് 30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ തയ്യാറാവുന്നത്. താന്‍ ആദ്യം മുതല്‍ക്കു തന്നെ ഈ ജോലിയാണ് ആഗ്രഹിച്ചത്. ആദ്യ കാലത്ത് സൗജന്യമായാണ് ചിത്രങ്ങളില്‍ അഭിനയിച്ചത്. പിന്നീടാണ് പണം ലഭിച്ചു തുടങ്ങിയതെന്നും ജോണി വെളിപ്പെടുത്തുന്നു.
വെറുതേ അഭിനയിക്കുകയല്ല. തിരക്കഥയുണ്ടാവും. എക്‌സ്ട്രാ നടീനടന്മാരും പ്രത്യേക കോസ്റ്റ്യൂമുകളും ഉണ്ടാവും. എല്ലാവരും ചിന്തിക്കുന്നത് അവര്‍ക്കിത് കഴിയുമെന്നാണ്. പക്ഷേ, ഈ ജോലി അത്ര എളുപ്പമല്ല. ദിവസവും കെട്ടുകണക്കിന് മെയിലുകളാണ് എനിക്ക് കിട്ടുന്നത്. അതൊക്കെയും ഒരു അവസരത്തിനു വേണ്ടിയുള്ള അഭ്യര്‍ത്ഥനകളാണ്.”- ജോണി പറയുന്നു.
തന്റെ ശരിയായ പേര് ജോണി സിന്‍സ് അല്ലെന്ന രഹസ്യവും അദ്ദേഹം പങ്കു വെച്ചു. ജോണി സിന്‍സ് എന്നത് സ്‌ക്രീന്‍ നെയിമാണ്. അദ്ദേഹത്തിന്റെ ശരിയായ പേര് സ്റ്റീവ് വോള്‍ഫ് എന്നാണ്. 13 വര്‍ഷങ്ങളിലായി 2300ലധികം വീഡിയോകളിലാണ് ജോണി ഇതു വരെ വേഷമിട്ടത്. 2018ല്‍ കേരളത്തിലെ ഒരു ബസില്‍ ജോണിയുടെ ചിത്രം പതിപ്പിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അതുപോലെ താന്‍ മദ്യപിക്കാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.