തിരഞ്ഞെടുപ്പിലെ ബി ജെ പി മുന്നേറ്റം ; മുഖ്യമന്ത്രി പദം രാജിവെക്കാന്‍ തയ്യാറെന്ന് മമത ബാനര്‍ജി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പദം രാജിവെക്കാന്‍ സന്നദ്ധയായി മമത ബാനര്‍ജി. ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തിനു തൊട്ട് പിന്നാലെയാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ബിജെപി 18 എംപിമാരെ സംസ്ഥാനത്ത് നിന്ന് വിജയിപ്പിച്ചിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി ആയല്ല, പാര്‍ട്ടി അധ്യക്ഷയായി തുടരാനാണ് തനിക്ക് താല്‍പര്യമെന്നും മമത വ്യക്തമാക്കി. അതേസമയം രാജി സന്നദ്ധത പാര്‍ട്ടി തള്ളിയെന്നും മമത പറഞ്ഞു.
താന്‍ ഈ ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സേനകള്‍ തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. സംസ്ഥാനത്ത് ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു. ഹിന്ദു മുസ്ലീം ധ്രുവീകീരണം ഉണ്ടാക്കി വോട്ടുകള്‍ അവര്‍ വിഘടിപ്പിച്ചു. തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി, എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തൃണമൂല്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.
ബംഗാളില്‍ 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ വര്‍ഷം നേടാനായത് വെറും 22 സീറ്റുകളാണ്. മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് ഏറിയ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്. രണ്ടും പേരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്. ഇലക്ഷന് മുന്‍പ് ബി ജെ പി വന്‍ കലാപമാണ് ബംഗാളില്‍ അഴിച്ചു വിട്ടത്.