ജപ്പാനില്‍ നിന്നും ആയുസ്സ് വര്‍ധിപ്പിക്കുന്ന ഒരു മദ്യം
മദ്യപാനം ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ ഒരു കൂട്ടര്‍ പറയുന്നത്. മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന് ലോകം പറയുന്ന സമയത്തു തന്നെയാണ് അത് ആയുസ് വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ജപ്പാന്‍കാര്‍ പറയുന്നത്.
ജപ്പാനിലെ ടോക്കുനോഷിമ ദ്വീപിലെ ഷോച്ച് എന്ന പാനീയമാണ് ആയുസ് കൂട്ടും എന്ന് പറയപ്പെടുന്നത്. അരിയില്‍ നിന്ന് വാറ്റിക്കുറുക്കി ഉണ്ടാക്കിയ പാനീയം കഴിച്ചാല്‍ ആയുസ് വര്‍ധിക്കുമെന്നാണ് അവരുടെ വിശ്വാസം. പ്രത്യേകമായ ഒരു കൂട്ട് ചേര്‍ത്താണ് അതുണ്ടാക്കുന്നത് . അതില്‍ പ്രധാനം ബ്രൗണ്‍ ഷുഗറാണ്.
എന്നാല്‍ എല്ലാവര്‍ക്കും ഇത് കിട്ടും എന്ന് വിചാരിക്കണ്ട കാരണം ഈ മദ്യം വറ്റാനുള്ള അനുവാദം അമാമി ഓഷിമയില്‍ മാത്രമേയുള്ളു. അരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന മദ്യത്തിന്റെ ലഹരി 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്നാണ് പറയപ്പെടുന്നത്.ടോക്കുനോഷിമയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് ഇഷുമി ഷിഗിച്ചിയോ , അദ്ദേഹം എന്നും അത്താഴത്തിനോപ്പം ഇതു കുടിക്കുന്നു. തന്റെ ഊര്‍ജ്ജ്വസ്വലതയും ദീര്‍ഘായുസിന്റെ രഹസ്യം ഈ മദ്യമെന്ന്. ദ്വീപുകാരുടെ എല്ലാ ചടങ്ങുകളിലും ഒഴിവാക്കാനാവാത്ത പാനീയമാണ് ഷോച്ച്.