കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതക്ക് പിന്നാലെയാണ് പ്രിയങ്ക തന്റെ രോഷം വെളിവാക്കിയത്.
പ്രതീക്ഷിച്ചതിലേറെ വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ടത്. പ്രചാരണ സമയത്ത് ഉടനീളം റഫാല്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണവുമായി രാഹുല്‍ ഗാന്ധി സജീവമായി നിന്നു. നരേന്ദ്രമോദിക്കെതിരെ സഹോദരന്‍ രാഹുല്‍ ഗാന്ധി ഒറ്റക്ക് നിന്ന് പോരാടിയപ്പോള്‍ നിങ്ങളെല്ലാം എന്ത് ചെയ്യുകയായിരുന്നു എന്ന് പ്രിയങ്ക പ്രവര്‍ത്തക സമിതിയോഗത്തില്‍ തുറന്നടിച്ചു.
പരാജയം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് സഹോദരനും പാര്‍ട്ടി അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത് പ്രിയങ്ക സംസാരിച്ചത്. തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ തന്നെ ഇരിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
രാഹുലിന്റെ രാജി തീരുമാനത്തെയും പ്രിയങ്ക ഗാന്ധി ശക്തമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ രാജി തീരുമാനവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ അത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്ന് പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.