എനിക്ക് മാലാഖ ആകേണ്ട പിശാച് ആയാല്‍ മതി എന്ന് ഒരു നേഴ്‌സ്
നിപ കാരണം ജീവന്‍ നഷ്ടമായ നേഴ്‌സ് ലിനിയെ സമൂഹ മാധ്യമത്തിലും കേരള ജനതയും പറയുന്നത് അവള്‍ ഒരു മാലാഖയായിരുന്നു എന്നാണു. ലിനിയുടെ മരണത്തിനു ശേഷം പൊതുവെ നേഴ്‌സ്മാര്‍ക്ക് വന്ന വിളിപ്പേരാണ് മാലാഖ എന്നത്. ലിനിയെയും നേഴ്സായി ജോലി ചെയ്യുന്നവരേയും മാലാഖ എന്ന് വിളിച്ചു പുകഴ്ത്തുവാന്‍ മലയാളികള്‍ മത്സരിക്കുയാണ്. എന്നാല്‍ ‘എനിക്ക് മാലാഖ ആകണ്ട… നല്ലൊരു പിശാച് ആയാല്‍ മതീ… പട്ടിണി കിടക്കാത്ത ഒരു വല്യ പിശാച്….’ എന്ന് വെട്ടി തുറന്നു പറഞ്ഞിരിക്കുയാണ് ഡൈനാ മെന്‍ഡിസ് എന്ന നേഴ്സ്.
‘ലിനിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് മാലാഖവിളിയായിരുന്നു. അവര്‍ സഹനത്തിന്റെ സ്വയം സമര്‍പ്പണത്തിന്റെ മാലാഖ എന്നൊക്കെ കുറേ കേട്ടു. ആ വാക്കിനോട് എനിക്കെല്ലാ കാലവും സംശയവും അനാദരവുമേ തോന്നിയിട്ടുള്ളു. മഹത്വപ്പെടുത്തി മൂലയ്ക്കാക്കുക എന്നൊരു കുഴി അതിനുളളിലുണ്ട്.
നിപ കാലത്ത് മെഡിക്കല്‍ കോളേജില്‍ എന്റെ അടുത്ത സുഹൃത്ത് നഴ്‌സായി ജോലി ചെയ്തിരുന്നു. ഫോണ്‍ വിളിക്കുമ്പോ അവള് പറയും ,പേടി ആയിട്ട് പാടില്ല, ലീവ് എടുത്ത് വീട്ടില്‍ പോയാലോന്ന് ആലോചിക്കുന്നു, പക്ഷെ അതു ശരിയല്ലല്ലോന്ന്.
ശരിയാണ്. അങ്ങനെ ചെയ്യുന്നതില്‍ ഒരു ശരികേടുണ്ട്. ആ ശരികേടിനെ കുറിച്ച് വ്യക്തമായി ബോധ്യമുള്ളതിനാലാവണം ലിനി അടക്കമുള്ള ജോലിക്കാര്‍ മരണഭീതിയെ ഒരറ്റത്തേക്ക് മാറ്റി വച്ച് പണിയെടുത്തത്.
അങ്ങനെയിരിക്കെ സമൂഹം ഒന്നടങ്കം നഴ്‌സുമാരെ മാലാഖമാരാക്കുന്നു. ചര്‍ച്ചയ്ക്കായി പൊങ്ങി വരേണ്ട വേതനക്കുറവ്, തൊഴിലിടത്തിലെ സുരക്ഷ , മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ ആ വിളിയില്‍ മാഞ്ഞില്ലാതാവുന്നു എന്നും അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു .
നമ്മള്‍ അമ്മമാരെ മഹാന്‍മാരാക്കുന്ന കണക്ക് ആണ് നേഴ്സുമാരെ മാലാഖയാക്കുന്നതും എന്ന് അവര്‍ പറയുന്നു. അമ്മയെന്നാല്‍ സര്‍വംസഹയാണ്, മാതൃത്വം പരിപാവനമാണ് എന്നൊക്കെ മഹത്വപ്പെടുത്തി അമ്മമാരുടെ പ്രശ്‌നങ്ങളെ, വേദനകളെയൊക്കെ സാമാന്യവല്‍ക്കരിക്കുന്ന ആ തന്ത്രം മാലാഖ വിളിയിലുമുണ്ട്. എന്നും അവര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
നഴ്‌സ് എന്നാല്‍ കരുണയുടെ മറ്റൊരു പേരാണ്, സഹനത്തിന്റെ പ്രതീകമാണ് എന്നൊക്കെയുള്ള പൊതുബോധം വളരെ അബദ്ധമാണ് എന്നും നഴ്‌സിങ് പഠിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുന്‍പില്‍ വരുന്ന രോഗിയോട് അവന്റെ പ്രശ്‌നങ്ങളെ നമ്മുടെ കൂടെ പ്രശ്‌നങ്ങളായി കണ്ട് ജോലി ചെയ്യുക എന്നത് ജോലി നഴ്‌സുമാരോട് ആവശ്യപ്പെടുന്ന ഒന്നാണ് എന്നും തങ്ങളെ മാലാഖ എന്ന് വിളിച്ചു പുകഴ്ത്തുന്നതിനു പകരം ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കണം എന്നും അവര്‍ പോസ്റ്റില്‍ കുറിക്കുന്നു .
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :