യൂറോപ്പില്‍ നഴ്‌സിംഗ് പഠിക്കാം: ഭാവി ശോഭനമാക്കാം; ആതുരസേവന പഠനരംഗത്ത് പുതിയ സാധ്യതകളുമായി ക്യാമ്പസ് ഇന്ത്യ

തിരുവനന്തപുരം: അതിശയിപ്പിക്കുന്ന സംവിധാനങ്ങളാണ് ആധുനിക വൈദ്യശാസ്ത്രം ഇന്ന് ലോകത്തിന് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ നേഴ്സുമാര്‍ വഹിക്കുന്ന പങ്ക് ഭീമവും ഒഴിവാക്കാന്‍ പറ്റാത്തതുമാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തില്‍ വച്ചേറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുളള മേഖലകളില്‍ മുനിരയില്‍ത്തന്നെ നഴ്‌സിംഗ് അഥവ ആതുരസേവനവും ഇടം പിടിച്ചത്. ആരോഗ്യമേഖലയില്‍ ഏറ്റവും കൂടുതല്‍പേര്‍ ജോലിചെയ്യുന്നതും നഴ്‌സിങ് രംഗത്തുതന്നെയാണ്.

അമേരിക്കയും, യൂറോപ്പും, യുകെയും, ഓസ്‌ട്രേലിയയും, കാനഡയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നു വേണ്ട നമ്മുടെ മാതൃരാജ്യമായ ഇന്ത്യയില്‍ പോലും മികച്ച നേഴ്സുമാര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളാണ് വര്‍ഷാവര്‍ഷം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം മിക്ക രാജ്യങ്ങളും ഗ്രാജുവേറ്റ് നഴ്‌സുമാര്‍ക്കാണ് സാധ്യതകള്‍ നീക്കിവച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

തൊഴില്‍ സാധ്യത മനസിലാക്കി നഴ്‌സിംഗ് തിരഞ്ഞെടുക്കുമ്പോള്‍ ഇന്ത്യയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷകര്‍ത്താക്കളെയും പ്രധാനമായും അലട്ടുന്ന പ്രശ്‌നമാണ് അനുയോജ്യമായതും നിലവാരമുള്ളതുമായ പഠനസ്ഥലം കണ്ടെത്തുക തുടര്‍ന്ന് ഒരു ജോലി നേടിയെടുക്കുക, വിദേശത്തേയ്ക്ക് കുടിയേറുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഇന്ത്യയില്‍ പഠിച്ചതിനുശേഷം വിദേശരാജ്യങ്ങളില്‍ നഴ്‌സായി തൊഴില്‍ സമ്പാദിക്കാന്‍ വിവിധതരത്തിലുള്ള മത്സരപരീക്ഷകള്‍, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ, ലൈസന്‍സ് കിട്ടുന്നതിനുള്ള പരീക്ഷ, വ്യക്തിഗത ഇന്റര്‍വ്യൂ എന്നീ കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഇതിന് ധാരാളം പ്രയത്‌നവും സമയവും നഴ്‌സിംഗ് പഠനത്തിന് മുടക്കുന്ന ഫീസിന് പുറമെ കൂടുതല്‍ പണവും, രേഖകളുടെ മൂല്യനിര്‍ണ്ണയവും ആവശ്യമാണ്.

എന്നാല്‍ വികസിത രാജ്യങ്ങളില്‍ തന്നെ നഴ്‌സിംഗ് പഠിക്കുകയാണെങ്കില്‍ ആഗ്രഹിക്കുന്ന ജോലി പഠനം കഴിയുന്നതേ ലഭിക്കും എന്നുമാത്രമല്ല, മറ്റു തരത്തിലുള്ള മത്സരപരീക്ഷകള്‍ ഒഴിവാക്കുകയും ചെയ്യാം. ഈ സാധ്യതകള്‍ ഒക്കെ മുന്നില്‍ കണ്ടാണ് ക്യാമ്പസ് ഇന്ത്യ യൂറോപ്പില്‍ നഴ്‌സിംഗ് പഠനത്തിന് അവസരമൊരുക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നാലുവര്‍ഷത്തെ നഴ്‌സിംഗ് ഗ്രാജുവേറ്റ് പഠനവും പ്രിപ്പറേറ്ററി പ്രോഗ്രാമും ഇംഗ്ലീഷ് ഭാഷയില്‍ തന്നെ സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ഹംഗറിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സര്‍വ്വകലാശാലകളില്‍ നടത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

പഠനത്തോടൊപ്പം തന്നെ ജര്‍മ്മന്‍ ഭാഷയിലും പ്രാവീണ്യം നേടാന്‍ അവസരമുള്ളതുകൊണ്ട് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ നേഴ്സുമാരെ ആവശ്യമുള്ള രാജ്യങ്ങളായ ജര്‍മനിയിലും, ഓസ്ട്രിയയിലും പഠനാനന്തരം ക്യാമ്പസ് സെലക്ഷന്‍ വഴി ജോലി നേടിയെടുക്കാനും കഴിയും. അതേസമയം ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ലീഷ് തുടങ്ങിയ ഏതെങ്കിലും ഭാഷാ പഠനത്തോടൊപ്പം സ്വായത്തമാക്കിയാല്‍ മറ്റു രാജ്യങ്ങളിലും ജോലി കണ്ടെത്താനും അവസരമുണ്ട്. യൂറോപ്പിലെ മറ്റു രാജ്യങ്ങളുടെ ഭാഷ പഠിക്കാന്‍ കൃത്യമായ സംവിധാനം പഠിക്കുന്ന യൂണിവേഴ്സിറ്റികളില്‍ തന്നെ ലഭ്യമാണ്. യൂറോപ്പില്‍ പഠിച്ചു ജോലി നേടി ഭാസുരമായ ഒരു ഭാവി കെട്ടിപ്പടുക്കാന്‍ ഓരോ നേഴ്സിനും നിരവധി സാധ്യതകളാണ് മുന്നില്‍ നില്‍ക്കുന്നത്.

ഇംഗ്ലീഷിലുള്ള ബി.എസ്.സി നഴ്‌സിംഗ് ട്യൂഷന്‍ ഫീസ് ഒരു വര്‍ഷം ശരാശരി മൂന്നു ലക്ഷം രൂപയും ഇംഗ്ലീഷിലുള്ള പ്രിപ്പറേറ്ററി പ്രോഗ്രാമിന് ട്യൂഷന്‍ ഫീസ് ഏകദേശം മൂന്നരലക്ഷം രൂപയും ചെലവുവരും. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യമായ ഹംഗറിയില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കുന്നത് കൊണ്ട് 27 യൂറോപ്യന്‍ രാജ്യങ്ങളിലും, ഈ.സി.ടി.എസ് (യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം) ക്രെഡിറ്റ് അംഗീകരിക്കുന്ന മറ്റു വികസിത രാജ്യങ്ങളിലേയ്ക്ക് അനായാസം മാറി പഠിക്കാനും, ഇന്റേണ്‍ഷിപ്പ് നേടാനും തുടര്‍ പരീക്ഷകള്‍ ഇല്ലാതെതന്നെ പ്രാക്ടീസ് ചെയ്യാനും സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഞങ്ങളുടെ കൗണ്‍സിലര്‍മാരില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍:0091 924 955 2555 / Email: campusindia1@gmail.com