വരുമാനം കുത്തനെ കൂടി ; 490 കോടിയില്‍ നിന്ന് 1,430 കോടിയായി ബൈജൂസ് ആപ്പ്

കുട്ടികള്‍ക്ക് പഠനം ലളിതമാക്കുവാനായി ഉപയോഗിക്കുന്ന ആപ്പ് ആണ് ബൈജൂസ്.   അടുത്ത കാലത്തായി വമ്പന്‍ നേട്ടമാണ് ആപ്പും കമ്പനിയും നേടുന്നത്.

മുന്‍ സാമ്പത്തിക വര്‍ഷ കണക്കനുസരിച്ച് ബൈജൂസ് ആപ്പിന്റെ വരുമാനം 490 കോടിയില്‍ നിന്ന് 1,430 കോടിയായി വര്‍ദ്ധിച്ചു. ബൈജൂസ് ആപ്പിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 200 കോടി കഴിഞ്ഞതായി ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കിയിരുന്നു.

നിലവിലെ 1,430 കോടിയെ അടിസ്ഥാനപ്പെടുത്തതി വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിന്റെ വരുമാനം 3000 കോടി കടക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആപ്പിന്റെ ഉപയോക്താക്കള്‍ ഏറ്റവും വലിയ പത്ത് നഗരങ്ങള്‍ക്ക് പുറത്തുള്ളവരാണ്.

പ്രാദേശിക ഭാഷകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ടു തന്നെ ആപ്പ് പണം കൊടുത്ത് സബ്സ്‌ക്രൈബ് ചെയ്യുന്നവരുടെ എണ്ണത്തിലും മുന്‍പത്തേതിലേക്കാള്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണ് ആപ്പിനുള്ളത്.