സോണിയാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ലമെന്ററി അധ്യക്ഷയായി തുടരും
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞു. സേണിയാ ഗാന്ധി അധ്യക്ഷയായി തുടരും. മന്‍മോഹന്‍ സിംഗാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.
അതേസമയം, ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. ഭരണഘടന അടിസ്ഥാനമാക്കി പോരാടുമെന്നും 52 എംപിമാര്‍ മതി പോരാടാനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ധീരമായി പോരാടിയെന്നും അംഗസംഖ്യ കുറവെങ്കിലും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കായി പൊരുതണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോണ്‍ഗ്രസിന്റെ ആദ്യത്തെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
വിദ്വേഷ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസ് നിലപാട് ഇനിയും തുടരും. കോണ്‍ഗ്രസിന് ഇക്കുറി 52 എംപിമാര്‍ മാത്രമേയുള്ള എന്നാല്‍ ആത്മാര്‍ത്ഥമായ പോരാട്ടത്തിന് അന്‍പത്തിരണ്ട് പേര്‍ ധാരാളമാണ്. സഭയില്‍ കിട്ടുന്ന സമയം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി പോരാടാണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ആത്മ പരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള സമയമാണിത്. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം