മാസപ്പിറവി ദൃശ്യമായില്ല: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച എന്ന് അറിയിപ്പ്. ശവ്വാല്‍ മാസപ്പിറവി കണ്ടതായി എവിടെ നിന്നും വിശ്വസനീയമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ നാളെ റംസാന്‍ 30 പൂര്‍ത്തിയാക്കി ചെറിയ പെരുന്നാള്‍ ബുധനാഴ്ച ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ഖാസി കെ.വി.ഇമ്പിച്ചമ്മത് ഹാജി,കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി എന്നിവര്‍ അറിയിച്ചു.