ലോകക്കപ്പ് ; ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു
ഇന്ത്യന്‍ ടീമിന്റെ വാര്‍ത്താ സമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചു. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വാര്‍ത്താ സമ്മേളനത്തിനായി നെറ്റ്സില്‍ പന്തെറിയുന്ന താരങ്ങളെ അയച്ചതില്‍ പ്രതിഷേധിച്ച് ആണ് മാധ്യമങ്ങള്‍ സമ്മേളനം ബഹിഷ്‌ക്കരിച്ചത്.
ഖലീല്‍ അഹ്മദ്, അവേഷ് ഖാന്‍, ദീപക് ചഹാര്‍ എന്നിവരെയാണ് മാധ്യമങ്ങളുമായി സംസാരിക്കാന്‍ അധികൃതര്‍ അയച്ചത്. ഇതില്‍ ചഹാറിനെയും അവേഷിനെയും നാട്ടിലേക്ക് തിരിച്ചയക്കാനിരിക്കെയാണ് വാര്‍ത്താ സമ്മേളനത്തിന് അയച്ചത്.
ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന്റെ തലേന്ന് കോഹ്ലി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ രവി ശാസ്ത്രിയോ ഒരു സീനിയര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.