ബസ് അപകടം; ദുബായില്‍ 17 മരണം; മരിച്ചവരില്‍ ആറ് മലയാളികളും
ദുബായില്‍ ഉണ്ടായ ബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. ഒമാനില്‍ നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, ജമാലുദ്ദീന്‍, അരക്കാവീട്ടില്‍ വസുദേവ്, രാജ്ഗോപാലന്‍, കിരണ്‍ ജോണി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ പത്ത് ഇന്ത്യക്കാരടക്കം 17 പേര്‍ മരിച്ചു.
വ്യാഴാഴ്ച വൈകീട്ട് ദുബൈ മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു ഒമാന്‍ സ്വദേശി, ഒരു ഐര്‍ലണ്ട് സ്വദേശി, രണ്ട് പാക്കിസ്ഥാന്‍ സ്വദേശികള്‍ എന്നിവരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
അഞ്ച് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മകളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ ഐഎഎസ് അപകടത്തിന്റെ വിശദാംശങ്ങള്‍ ട്വന്റിഫോറിനോട് പങ്കുവച്ചു.