പണം നല്‍കിയില്ല ; ആലപ്പുഴയില്‍ അമ്മൂമ്മയെ കൊച്ചുമകന് തലയ്ക്കടിച്ച് കൊന്നു
ആലപ്പുഴ പട്ടണക്കാട് ആണ് സംഭവം. പുതിയകാവ് കോളനിയിലെ ശാന്തയാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 73 വയസ്സുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. കൊല്ലപ്പെട്ട ശാന്തയുടെ മകള്‍ ഷീലയുടെ മകന് അനന്തുവാണു കൊലപാതകം നടത്തിയത്.
അമ്മൂമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രാത്രി പതിനൊന്നരയോടെയാണ് കൊച്ചുമകന് അനന്തു പട്ടണക്കാട് സ്റ്റേഷനിലെത്തിയത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനം എന്നാണ് പൊലീസ് പറയുന്നത്.
അരൂരില്‍ താമസിക്കുന്ന അനന്തു ഇടക്കിടെ പുതിയകാവില്‍ എത്താറുണ്ടെന്നാണ് വിവരം. പട്ടണക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്