ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ദിനോസര്‍ പാര്‍ക്ക് ഗുജറാത്തില്‍ തുറന്നു

ഇന്ത്യയിലെ ആദ്യത്തെതും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെതുമായ ദിനോസര്‍ പാര്‍ക്ക് ഗുജറാത്തിലെ റൈയോലിയില്‍ തുടങ്ങി. രാജ്യത്തു ഏറ്റവും കൂടുതല്‍ ദിനോസര്‍ ഫോസില്‍ ശേഖരം ഉള്ള നാടാണ് ഇവിടം. ഇതിന് പുറമെ ലോകത്തില്‍ ദിനോസര്‍ മുട്ടശേഖരം കണ്ടെത്തിയ രണ്ടാമത്തെ വലിയ പ്രദേശം കൂടിയാണ് ഇവിടം.

ഇതോടെ ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ റൈയോലിയേക്കുള്ള പ്രവേശനം ഇനി ദിനോസര്‍ പാര്‍ക്കിലേക്കുള്ള പ്രവേശനം തന്നെയാവുകയാണ്. ഇന്ത്യയിലെ ആദ്യത്തേത് എന്നതിന് പുറമെ ലോകത്തിലെ മൂന്നാമത്തെ വലിയ പാര്‍ക്ക് കൂടിയാണ് ഇവിടം.

ത്രീ ഡി പ്രൊജക്ഷന്‍, വിര്‍ച്വല്‍ റിയാലിറ്റി പ്രസന്റേഷന്‍, ഇന്ററാക്ടീവ് കിയോസ്‌ക് എന്നിവയ്ക്ക് പുറമെ യഥാര്‍ത്ഥ വലിപ്പത്തിലുള്ള ദിനോസറുകളുടെ രൂപവും ഇവിടെയുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ ഈ പാര്‍ക്കിനെ കുറിച്ച് പരസ്യം നല്‍കാന്‍ പത്ത് കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്.