നടിയായതു കാരണം വാടകയ്ക്ക് വീട് ലഭിക്കാന്‍ വരെ ബുദ്ധിമുട്ടായിരുന്നുവെന്ന് തപ്‌സി
കരിയറിന്റെ തുടക്ക കാലത്ത് സിനിമ നടിയാണെന്ന പേരില്‍ താമസിക്കാന്‍ വാടക വീടുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് ബോളിവുഡ് നടി തപ്‌സി പന്നു. ഒറ്റക്ക് താമസിക്കുന്ന നടിമാര്‍ക്ക് ആരും വീട് തരാന്‍ തയ്യാറായിരുന്നില്ലെന്നും അതൊരു വലിയ പ്രശ്‌നമായിരുന്നെന്നും തപ്‌സി പറഞ്ഞു.
‘ഏറ്റവും പ്രശ്നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങള്‍ ചെയ്യുന്ന ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം. അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ ഞങ്ങളെ തിയേറ്ററില്‍ കാണും, ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും വരും. പക്ഷെ അതേ സ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല’- തപ്സി പറഞ്ഞു.
തുടക്കത്തില്‍ ഇത് തങ്ങള്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും തപ്‌സി പറഞ്ഞു.