സാഹിത്യകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

പ്രശസ്ത കന്നട സാഹിത്യകാരനും നടനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമായിരുന്നു അന്ത്യം. ജ്ഞാന പീഠം, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ചെയര്‍മാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .

ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം നാടക രംഗത്ത് ഏറെ പ്രശസ്തനായിരുന്നു. 1938-ല്‍ മുംബൈയിലായിരുന്നു ജനനം. പഠനകാലത്ത് തന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കര്‍ണാട്. യയാതി, തുഗ്ലക്, നാഗമണ്ഡല എന്നീ പ്രശസ്ത മായ നാടകങ്ങളുടെ രചയ്താവ് എന്ന നിലയിലും കര്‍ണാട് ഏറെ ജനശ്രദ്ധയാര്‍ജിച്ചിരുന്നു.കൂടാതെ സിനിമാ ലോകത്തും തന്‍േറതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറും ഫുള്‍്രൈബറ്റ് സ്‌കോളറുമായിരുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് റോഡ്സ് സ്‌കോളര്‍ഷിപ്പിനോടൊപ്പം തത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. മാദ്യമ പ്രവര്‍ത്തകര്‍ക്കും എഴുത്തു കാര്‍ക്കും വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു.