യുവതികളുടെ നഗ്‌ന നൃത്തം കാണിക്കാം എന്ന പേരില്‍ പണപ്പിരിവ് ; അവസാനം
അസമിലെ കാംരൂപില്‍ നടന്ന സാംസ്‌കാരിക പരിപാടിയ്ക്കിടെയാണ് സംഭവം. നഗ്‌ന നൃത്തം കാണിക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുപ്പിച്ചിട്ട് ചതിച്ച സംഘാടകരെ കാണികള്‍ ആക്രമിക്കുകയായിരുന്നു .
യുവതികളുടെ നഗ്‌ന നൃത്തം കാണിക്കാമെന്ന് പറഞ്ഞ് വന്‍ തുകയ്ക്കാണ് സംഘാടകര്‍ നാട്ടുകാരെ പറ്റിച്ചു ടിക്കറ്റെടുപ്പിച്ചത്.
എന്നാല്‍, വേദിയില്‍ നഗ്‌നനൃത്തം കാണാന്‍ കഴിയാത്ത കാണികള്‍ വേദിയില്‍ കയറി ട്രൂപ്പിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബലമായി ഊരാന്‍ ശ്രമിക്കുകവരെ ചെയ്തു .
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട സ്ത്രീകള്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ ആണ് സംഭവം പുറം ലോകമറിയുന്നത്.
നര്‍ത്തകിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘാടകരായ ഷാരുഖ് ഖാന്‍, സുബഹാന്‍ ഖാന്‍ എന്നീ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തങ്ങളുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതായും പശ്ചിമ ബംഗാളില്‍ നിന്നുള്ള നര്‍ത്തകിമാര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്വമേധയ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
പരിപാടിയുടെ സംഘടകരെയും അക്രമികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മ നിര്‍ദേശിച്ചു.