നിപ അതിജീവനം കോഴിക്കോട് മെഡിക്കല്‍ കോളേജും കേരള സര്‍ക്കാരും മാത്രം നടത്തിയതല്ല’; വൈറസ് സിനിമയെ തള്ളി നഴ്‌സിന്റെ കുറിപ്പ്

വൈറസ് മൂവിയെ തള്ളി നഴ്‌സിന്റെ കുറിപ്പ്. സംസ്ഥാനത്തു നിപ പടര്‍ന്നപ്പോള്‍ അത് തടയാനും അതില്‍ നിന്നും അതിജീവനം നേടാനും കോഴിക്കോട് മെഡിക്കല്‍ കോളേജും കേരള സര്‍ക്കാരും മാത്രമല്ല ഉണ്ടായിരുന്നത് എന്ന് നഴ്സ് പറയുന്നു.മെര്‍ലിന്‍ മാത്യു എന്ന യുവതിയാണ് ഫേസ്ബുക്കില്‍ നിപ കാലഘട്ടത്തെ കുറിച്ചുള്ള പോസ്റ്റ് ഇട്ടത്.

കോഴിക്കോടോ മലപ്പുറത്തോ നിപ്പ കാലഘട്ടത്തില്‍ ജോലി ചെയ്ത ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ ആളെ സംബന്ധിച്ച്, ആശ്ചര്യവാഹമായ ഒന്നുമില്ല വൈറസ് മൂവിയില്‍ കാണാന്‍ എന്നും അവര്‍ പറയുന്നു. നിപ്പ കാലഘട്ടത്തില്‍ മരണപ്പെട്ട ലിനി സിസ്റ്റര്‍, ആല്‍ബിന്‍ എന്നീ 2 ആളുകളെ തുടക്കത്തില്‍ നോക്കിയ ആളെന്ന നിലയിലും, ഒരു നഴ്‌സ് ആയതുകൊണ്ടും, എല്ലാത്തിലുമുപരി, നിപ്പ ഇന്‍കുബേഷന്‍ പീരിയഡില്‍ ഉള്‍പ്പെട്ട്, ഇന്നോ നാളെയോ മരണം ഉറപ്പെന്നു ഭയന്നു ഓരോ ദിവസവും ഉള്ളില്‍ മരണപ്പെട്ടു ജീവിച്ചത് കൊണ്ടും വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു ഞങ്ങളുടെ ആ അതിജീവനം സ്‌ക്രീനില്‍ കാണാന്‍ എന്നും അവര്‍ കുറിച്ചു.

എന്നാല്‍ സിനിമ കണ്ടപ്പോള്‍ ആണ് നിപ അതിജീവനം കോഴിക്കോട് മെഡിക്കല്‍ കോളേജൂം കേരളസര്‍ക്കാരും മാത്രമാണ് നടത്തിയത് എന്ന നിലയിലാണ് കഥ എന്ന് മനസിലായി. സംവിധായകനോടും സ്‌ക്രിപ്റ്റ് എഴുത്തുകാരനോടും ഒരു ഓര്‍മ്മപ്പെടുത്തല്‍, നിപ്പ അതിജീവനം കോഴിക്കോട് മെഡിക്കല്‍ കോളേജും കേരളാ ഗവണ്മെന്റും മാത്രം നടത്തിയതോ നേരിട്ടതോ അല്ല. എത്രയോ പ്രൈവറ്റ് ആശുപത്രികള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒരു രോഗി വരുമ്പോ ബിപി, പള്‍സ്, പനിയൊക്കെ നോക്കുന്നിടം തൊട്ട്, canula ഇടുന്നതും, ഡ്രിപ് അഴിക്കുന്നതും, മരുന്നു കൊടുക്കുന്നതും, രാത്രി ഉറങ്ങാതെ കാവലിരിക്കുന്നതും, രോഗി കൊള്ളാപ്സ് അയാല്‍ ambu, CPR, തുടങ്ങിയ 80% കാര്യങ്ങള്‍ ചെയ്യുന്നത് നഴ്‌സുമാരാണ്. മെഡിക്കല്‍ കോളേജില്‍ ഒരു പക്ഷെ പിജി സ്റ്റുഡന്റ്സ് ആയിരിക്കാം ഇതൊക്കെ ചെയ്യുന്നത്. പക്ഷെ, മെഡിക്കല്‍ കോളജ് മാത്രമല്ല കോഴിക്കോടിന്റെ ആരോഗ്യ സംരക്ഷണം നടത്തുന്നത് എന്നും അവര്‍ വ്യക്തമാക്കുന്നു.

ലിനി സിസ്റ്റര്‍ രക്ത സാക്ഷി ആയില്ലായിരുന്നുവെങ്കില്‍ ഞങ്ങളെ ഒന്നു സ്‌ക്രീനില്‍ പോലും കാണിക്കുമോ എന്ന സംശയം ഇപ്പോഴും ബാക്കി. 2.30 മണിക്കുറുള്ള ഒരു സിനിമയില് ഇതിലധികം കാണിച്ചു ബോറടിപ്പിക്കാന്‍ പറ്റില്ലായിരിക്കാം, എങ്കിലും!
കോഴിക്കോടോ മലപ്പുറത്തോ നിപ്പ സമയത്തു ജോലി എടുത്ത മെഡിക്കല്‍ പ്രൊഫഷണല്‍സ് നു ആശ്ചര്യവഹമായി കാണാന്‍ ഒന്നും തന്നെയില്ല, ഗവണ്മെന്റിന്റെ നയങ്ങളൊക്കെ മനസിലായതില്‍ സന്തോഷം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :