ഓസ്ട്രിയയില്‍ റെസിഡന്‍സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക വായ്പ പദ്ധതി

വിയന്ന: ഓസ്ട്രിയയില്‍ താമസിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വേണ്ട സാമ്പത്തിക പിന്തുണ ഉറപ്പ് വരുത്തി പ്രത്യേക വായ്പ പദ്ധതി. പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ.ജെ ഫെര്‍സിഹ്‌റുങ് സര്‍വീസും, ജെആര്‍ബിസിജി ഓസ്ട്രിയയും സംയുക്തമായിട്ടാണ് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനാര്‍ഹത നേടിയ ഓസ്ട്രിയന്‍ വിദ്യാര്‍ത്ഥികളെ അവരുടെ പഠനം തുടരാന്‍ അതിരുകളില്ലാതെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക വായ്പ പദ്ധതി ആവീഴ്കരിച്ചിരിക്കുന്നത്. പന്ത്രെണ്ടാം ക്ലാസും ഉള്ളവര്‍ക്കും, മത്തൂറ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും സങ്കീര്‍ണ്ണതകളില്ലാതെ മിതമായ വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായിട്ടുള്ള വായ്പ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം തുക തിരിച്ചടച്ചാല്‍ മതിയാകും.

ഓസ്ട്രിയയില്‍ അറുപതിനായിരം യൂറോ വരെ ഈ പദ്ധതിയില്‍ ലഭിക്കും; എന്നാല്‍ ഓരോ കോഴ്‌സിന്റേയും റേറ്റിനനുസരിച്ചു വിദേശ പഠനത്തിന് കൂടുതല്‍ തുകയും അനുവദിച്ചേക്കും. മെഡിസിന്‍, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍, ടെക്‌നോളജി, നഴ്‌സിംഗ് തുടങ്ങിയ നിരവധി കോഴ്സുകള്‍ക്ക് ജെആര്‍ബിസിജി ഓസ്ട്രിയയുടെ സാഹായത്തോടെ അഡ്മിഷന്‍ നേടാവുന്നതാണ്.

അര്‍ഹത
ലോണിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് ഓസ്ട്രിയന്‍ പൗരത്വമോ, രാജ്യത്ത് സ്ഥിര താമസമുള്ള ആളോ ആയിരിക്കണം.
പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ത്ഥിയെ മാതാപിതാക്കള്‍/ രക്ഷിതാവാണ് പ്രതിനിധാനം ചെയ്യേണ്ടത്.
വിദ്യാര്‍ത്ഥി, മാതാപിതാക്കള്‍/ രക്ഷിതാവ് ഇവരുടെ പേരുകളില്‍ സംയുക്തമായിട്ടാണ് വായ്പ നല്കുന്നത്.
ഓസ്ട്രിയയിലോ വിദേശത്തോ ഉള്ള അംഗീകൃത സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനാര്‍ഹത നേടിയട്ടുള്ള വിദ്യാര്‍ത്ഥി ആയിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +43 6991 1085087, +43 6991 7242474, +43 688 64122224