ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് കാണാതായ സിഐ

ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ച് കാണാതായ എറണാകുളം സെന്‍ട്രല്‍ സിഐ നവാസ്. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ് താനെന്നും മനസ്സ് വിഷമിപ്പിച്ചതിന് മാപ്പെന്നും നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെയോടെയാണ് നവാസ് തമിഴ്നാട്ടിലുണ്ടെന്ന് അറിയുന്നത്. റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പൊലീസ് നവാസിനെ കണ്ടെത്തുന്നത്. തുടര്‍ന്ന് നവാസ് ബന്ധുക്കളും ഭാര്യയുമായും ഫോണില്‍ സംസാരിച്ചു.

രണ്ട് ദിവസം മുന്നെയാണ് സിഐ നവാസിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നത്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവര്‍, അസിസ്റ്റന്റ് തസ്തികകളില്‍ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ചേര്‍ത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എസിപിയെ അറിയിക്കാത്തതിനെച്ചൊല്ലി നവാസും മേലുദ്യോാഗസ്ഥനുമായ സുരേഷും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനു ശേഷമാണ് നവാസിനെ കാണാതാവുന്നത്.

എസ് പിയുടെ മാനസിക പീഡനമാണ് നവാസിനെ കാണാതാകുവാന്‍ കാരണമെന്ന് കാണിച്ചു ഭാര്യ ഇന്നലെ പരാതി നല്‍കിയിരുന്നു.