തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് മോദിയെ അറിയിച്ചു പിണറായി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയെ കണ്ടത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്തിനോട് യോജിപ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി രേഖമൂലം കത്ത് നല്‍കി. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വത്കരിക്കുന്നതിലെ എതിര്‍പ്പ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയെ കണ്ടത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്തിനോട് യോജിപ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടികാട്ടി രേഖമൂലം കത്ത് നല്‍കി. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായം വേണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.

അതുപോലെ കേരളത്തിന്റെ ദേശീയ പാത വികസനത്തിനു വേഗത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടു.

ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തുവെന്ന് ഗഡ്കരി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രതിസന്ധികളുണ്ട്. മറ്റ് സംസ്ഥാനങ്ങലെ അപേക്ഷിച്ച് ഭൂമി ഏറ്റെടുക്കാനുള്ള ചെലവ് കേരളത്തില്‍ മൂന്നോ നാലോ മടങ്ങ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു.

അതുകൊണ്ട് പ്രൊജക്ടുകള്‍ സാമ്പത്തികമായി ലാഭകരമല്ല. ഇപ്പോള്‍ രണ്ട് വരി പാതയില്‍ നിന്ന് ആറ് വരിയിലേക്കാണ് മാറുന്നത്. എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് ചര്‍ച്ച ചെയ്തു. തങ്ങളുടെ ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചു. അടുത്ത യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കാണുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.