പാര്‍ട്ടിയില്‍ ഇരട്ടത്താപ്പ്; ശശിക്കെതിരെ പരാതി നല്‍കിയ യുവതി രാജിവച്ചു
ഇരട്ടത്താപ്പിനെ തുടര്‍ന്ന് പി.കെ ശശി എംഎല്‍എയ്‌ക്കെതിരായി പരാതി നല്‍കിയ യുവതി രാജി നല്‍കി. സംഭവത്തില്‍ യുവതിയെ പരസ്യമായി പിന്തുണച്ചവരെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി.
പി.കെ ശശിക്കെതിരായ പരാതിയുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം നിന്ന നേതാക്കളെ കീഴ്ഘടങ്ങളിലേക്കാണ് തരംതാഴ്ത്തിയത്. എന്നാല്‍ യുവതിയെ സമൂഹമാധ്യമങ്ങളിലടക്കം അവഹേളിച്ച നേതാക്കളെ ഉയര്‍ന്ന ഘടകങ്ങളിലേക്ക് പരിഗണിക്കുകയും ചെയ്തു.
യുവതിയെ മോശമായി പലവേദികളിലും ചിത്രീകരിച്ച നേതാവിനെ ജില്ലാ വൈസ് പ്രസിഡന്റ് ആക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവതി രാജിക്കത്ത് നല്‍കിയത്. ഇതോടെ പാലക്കാട് ഡിവൈഎഫ്‌ഐ ഘടകം പൊട്ടിത്തെറിയുടെ വക്കിലെത്തി.