കൊല്ലത്തു വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം
മാവേലിക്കരയില്‍ പോലീസുകാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ ഞെട്ടലില്‍ നിന്നും കേരള സമൂഹം മോചിതരാകുന്നതിനു മുന്‍പ് കൊല്ലം ഇരവിപുരത്ത് വിവാഹ അഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല സ്വദേശി ഷിനു (25) എന്നയാളാണ് തന്റെ വിവാഹ അഭ്യര്‍ത്ഥ നിരസിച്ച ദേഷ്യത്തില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടി താമസിക്കുന്ന വീടിന്റെ ഓടിളകിയാണ് യുവാവ് പെട്രോള്‍ ഒഴിച്ചത്. എന്നാല്‍ യുവതി വീട്ടില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസ് കസ്റ്റഡിയിലെടുത്ത ഷിനുവിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കേരളത്തില്‍ അടുത്ത കാലത്തായി സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്.