ഡബ്ലിയു.എം.എഫ് മീഡിയ വിംഗ് ഫോട്ടോ കോണ്ടെസ്റ്റ്
വേള്‍ഡ് മലയാളി ഫെഡറേഷന്‍ മീഡിയ വിംഗ് ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ നടത്തിയ ഫോട്ടോ കോണ്ടെസ്റ്റ്ല്‍ WMF കേരള സെന്‍ട്രല്‍ സോണില്‍ നിന്നും അബ്ദുല്‍ റഹ്മാന്‍ (ഒന്നാം സമ്മാനം ), WMF റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ C/O ല്‍ ചിത്രം അയച്ച ആത്മന സ്റ്റാന്‍ലി (രണ്ടാം സമ്മാനം), WMF കേരള നോര്‍ത്ത് സോണില്‍ നിന്നും സീന ഷാനവാസ് (മൂന്നാം സ്ഥാനത്തിനും അര്‍ഹത നേടി).
ആര്‍ട്ട് ഡയറക്ടറും, ഫോട്ടോ ഗ്രാഫറും ആയ ശ്രീ അജി കുമാര്‍, ഫോട്ടോ ഗ്രാഫി ട്രൈനെറും കേരള ഫോട്ടോ ഗ്രാഫി അസോസിയേഷന്റെ പോയ വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് വിന്നറും ആയ ശ്രീ നൗഷാദ്, ഫോട്ടോ ഗ്രാഫറും നിരവധി മത്സരങ്ങളില്‍ വിധി കര്‍ത്താവുമായിരുന്ന സുശാന്ത് എന്നിവര്‍ ചേര്‍ന്ന് വിജയികളെ കണ്ടെത്തി.
എന്റെ പരിസ്ഥിതി എന്റെ ഉത്തരവാദിത്വം എന്ന തീം നോട് ബന്ധപ്പെട്ടു നില്‍ക്കുന്ന പ്രവൃത്തി,പുതു തലമുറ സമൂഹത്തോട് കാണിക്കുന്ന പ്രതി ബദ്ധത, ചിത്രങ്ങള്‍ സമൂഹത്തിനു നല്‍കുന്ന സന്ദേശം, വരും കാലഘട്ടത്തില്‍ ഉണ്ടാകാവുന്ന ദൂര വ്യാപക ഗുണം, ഇവയെല്ലാം വിധി നിര്‍ണ്ണയത്തില്‍ പരിഗണിച്ചു എന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു.
ഒന്നാം സമ്മാനം 10001 രൂപ, റാഫി കൊയിലാണ്ടി (മിറാറ്റ് അല്‍ റിയാദ്), രണ്ടാം സമ്മാനം 5001 രൂപ ഡോ.ഹംസ (ബ്രോസ്റ്റ് ടാസാന്ത്) മൂന്നാം സമ്മാനം 2001 രൂപ ഷമീര്‍ യൂസഫ് (ജിയോ സോള്‍ മൈക്രോപില്ലിംഗ്) എന്നിവരാണ് നല്‍കുന്നത്. വിജയികള്‍ക്ക് WMF മീഡിയ വിംഗ് അഭിനന്ദനങ്ങള്‍ അറിയിച്ചു.